Breaking News

'സൂപ്പർവൈസർമാരുടെ ഒഴിവ് നികത്തണം' ; അങ്കണവാടി വർക്കേഴ്സ് & ഹെൽപ്പേഴ്സ് അസോസിയേഷൻ (സിഐടിയു) പരപ്പ പ്രൊജക്ട് കൺവെൻഷൻ ഭീമനടിയിൽ നടന്നു


പരപ്പ: അങ്കണവാടി വർക്കേഴ്സ് ആൻ്റ് ഹെൽപ്പേഴ്സ് അസോസിയേഷൻ സിഐടിയു പരപ്പ പ്രൊജക്ട് കൺവെൻഷൻ ഭീമനടിയിൽ നടന്നു. സി ഐ ടി യു എളേരി ഏരിയ വൈസ് പ്രസിഡണ്ട് പി.വി തമ്പാൻ ഉദ്ഘാടനം ചെയ്തു.  സംഘടനാ റിപ്പോർട്ട് ജില്ലാ സെക്രട്ടറി അവതരിപ്പിച്ചു യൂണിയൻ ജില്ലാ ട്രഷറർ സംസാരിച്ചു സെക്രട്ടറി ഭാർഗ്ഗവി കെ.വി സ്വാഗതം പറഞ്ഞു ശ്യാമള പി.വി അധ്യക്ഷത വഹിച്ചു റീജ വി  വത്സല ഇ.കെ, ഗിരിജ  കെ.വി എന്നിവർ സംസാരിച്ചു. സൂപ്പർവൈസർമാർ ഇല്ലാത്ത പഞ്ചായത്തിൽ സൂപ്പർവൈസറെ ഉടൻ നിയമിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

 ഐ ടി യു, കെ എസ് കെ ടി യു ഫ്രീഡം വിജിൽ വിജയിപ്പിക്കാൻ സമ്മേളനം തീരുമാനിച്ചു.

No comments