Breaking News

വെള്ളരിക്കുണ്ട് സഹൃദയ വായനശാലയുടെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ ഓഗസ്റ്റ് 27 28 30 തീയ്യതികളിൽ ചെസ്സ് ടൂർണമെന്റ് 27 ന്

 


വെളളരിക്കുണ്ട് : വർഷങ്ങളുടെ ഇടവേളകൾക്ക് ശേഷം വെള്ളരിക്കുണ്ട് സഹൃദയ വായനശാല ഓണാഘോഷ പരിപാടികളുമായി എത്തുന്നു. 80-90 കാലഘട്ടങ്ങളിൽ വെള്ളരിക്കുണ്ട് പ്രദേശത്ത് ഓണാഘോഷം നാടിന്റെ ഉത്സവമായി നടത്തിയ ചരിത്രം എല്ലാവരുടേയും മനസിൽ മായാതെ കിടക്കുന്ന പശ്ചാത്തലത്തിലാണ് സഹൃദയ വീണ്ടും ഓണാഘോഷ പരിപാടികളുമായി സജീവമാകാൻ എത്തുന്നത്. വായനശാലയുടെ പുതിയ കെട്ടിടത്തിന്റെ പണി ഏതാണ്ട് പൂർത്തിയായി ഉദ്ഘാടനത്തിന് ഒരുങ്ങുന്നതിന് മുന്നോടിയായാണ് ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്.

ഓഗസ്റ്റ് 27 28 30 തീയ്യതികളിലായാണ് വിവിധ മത്സര പരിപാടികളോടെ ഓണാഘോഷം നടക്കുന്നത്. വെള്ളരിക്കുണ്ട് ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വച്ചാണ് പരിപാടി

27 ന് ചെസ് ടൂർണമെന്റ്, 

28 ന് അംഗനവാടി, എൽ പി, യുപി കുട്ടികൾക്കുള്ള മത്സരങ്ങളായ മിഠായി പെറുക്കൽ, ബലൂൺ പൊട്ടിക്കൽ, തൊപ്പികളി, കസേരകളി, കുപ്പിയിൽ വെള്ളം നിറയ്ക്കൽ എന്നിവ നടക്കും തുടർന്ന് വനിതകൾക്കായി തൊപ്പികളി, കസേരകളി, ആനയ്ക്ക് വാല് വരയ്ക്കൽ, സ്പൂൺ റേസ് എന്നിവ നടക്കും തുടർന്ന് പൊതുവിഭാഗങ്ങൾക്കായി കലം തല്ലി പൊട്ടിക്കൽ, സുന്ദരിക്ക് പൊട്ടുതൊടൽ, വെള്ളം കുടി മത്സരം, സാക്ക് പുഷ് എന്നിവ നടക്കും. വൈകിട്ട് ജൂനിയർ സീനിയർ വിഭാഗങ്ങൾക്കായി ഷൂട്ടൗട്ട് മത്സരം നടക്കും.


30 ന് രാവിലെ 9 മണി മുതൽ 3s ഫുട്ബോൾ ടൂർണമെന്റ് നടക്കും


ഓണാഘോഷ പരിപാടികളുടെ ഭാഗമായി വെള്ളരിക്കുണ്ട് സഹൃദയ വായനശാല

ചെസ്സ് അസോസിയഷൻ കാസറഗോഡിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന  സഹൃദയ ചെസ്സ് ടൂർണമെന്റ് ആഗസ്റ്റ് 27 ന് (രാവിലെ 9 മണിമുതൽ) വെള്ളരിക്കുണ്ട് ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വെച്ചു നടക്കും. വിശദ വിവരങ്ങൾ ചുവടെ

സീനിയർ(ഓപ്പൺ റ്റു ഓൾ), സബ്ജൂനിയർ(അണ്ടർ 15) കാറ്റഗറികളിലായാണ് മത്സരങ്ങൾ.

മത്സരാർത്ഥികൾ ആഗസ്റ്റ് 25 രാത്രി 10 മണിക്കു മുമ്പ് ഓൺലൈനായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. എൻട്രി ഫീ : 150 രൂപ.


രജിസ്ട്രേഷൻ ലിങ്ക് : https://forms.gle/m3cfJoqAojXJsrCm8

Gpay No: 9605231010 Rajesh Neelamana (ഗൂഗ്ൾ നോട്ടിൽ മത്സരാർത്ഥിയുടെ പേര് എഴുതേണ്ടതാണ്).


സമ്മാനങ്ങൾ സീനിയർ

ഒന്നാം സ്ഥാനം : 1500 രൂപ + ട്രോഫി

രണ്ടാം സ്ഥാനം : 1000 രൂപ + ട്രോഫി

മൂന്നാം സ്ഥാനം : 800 രൂപ

നാലാം സ്ഥാനം : 600 രൂപ

അഞ്ചാം സ്ഥാനം : 500 രൂപ

ആറാം സ്ഥാനം : 500 രൂപ

ഏഴാം സ്ഥാനം : 500 രൂപ

എട്ടാം സ്ഥാനം : 500 രൂപ

മികച്ച പ്രാദേശിക താരം: 500 രൂപ


സമ്മാനങ്ങൾ സബ് ജൂനിയർ


ഒന്നാം സ്ഥാനം : 1000 രൂപ + ട്രോഫി

രണ്ടാം സ്ഥാനം : 800 രൂപ + ട്രോഫി

മൂന്നാം സ്ഥാനം : 700 രൂപ + ട്രോഫി

നാലാം സ്ഥാനം : 600 രൂപ + ട്രോഫി

അഞ്ചാം സ്ഥാനം :  500 രൂപ + ട്രോഫി


കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 

95444 48515, 9961473349, 960521010.

No comments