Breaking News

കള്ളാറിൽ കുടിവെളള സ്രോതസ്സിൽ തുരിശും മണ്ണെണ്ണയും കലർത്തി പോലീസ് കേസ് എടുത്തു



രാജപുരം : കുടിവെളള സ്രോതസ്സിൽ തുരിശും മണ്ണെണ്ണയും കലർത്തി. കള്ളാർ പ്രാന്തർകാവ് കോളണിയിൽ കഴിഞ്ഞ ദിവസമാണ് സംഭവം.മലയുടെ മുകളിലുള്ള ജലസംഭരണിയിൽ തുരിശിട്ടും മണ്ണെണ്ണയൊഴിച്ചും മലിനമാക്കുകയായിരുന്നു. പ്രാന്തർകാവ് ഹൗസിൽ രാധയുടെ പരാതിയിൽ പ്രാന്തർ കാവിലെ സുനന്ദനെതിരെ രാജപുരം പൊലിസ് കേസെടുത്തു.രാജപുരം ഇൻസ്പെക്ടർ കൃഷ്ണൻ കെ.കാളിദാസ് സ്ഥലം സന്ദർശിച്ചു.നിരവധി പേർ ഉപയോഗിക്കുന്നതാണ് വെള്ളം .

No comments