Breaking News

കാഞ്ഞങ്ങാടെ ത്വക്ക് രോഗ വിദഗ്ദ്ധൻ പരേതനായ ഡോ. ചക്രപാണിയുടെ മകൻ രഞ്ജിത്ത് ചക്രപാണി അന്തരിച്ചു


കാഞ്ഞങ്ങാട് : ത്വത് രോഗ വിദഗ്ദ്ധൻ പരേതനായ ഡോ.സി എം. ചക്രപാണി -ശോഭ ചക്രപാണി ദമ്പതികളുടെ മകൻ രഞ്ജിത്ത് ചക്രപാണി(52) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. കോട്ടച്ചേരി പദ്മാ പോളി ക്ലിനിക് അഡ്മിനിസ്ട്രേറ്റർ, ദുബൈ അൽഫത്തീം കമ്പനി അഡ്മിനിസ്ട്രേറ്റീവ് മാനേജർ, കാഞ്ഞങ്ങാട് റോട്ടറി പ്രസിഡന്റ്, നാഷണൽ ട്രസ്റ്റ് ജില്ലാ കൺവീനർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ഹേമ. മക്കൾ: അശ്വിൻ (ബിരുദ വിദ്യാർഥി,അമൃത എൻജിനിയറിംഗ് കോളജ്, കൊച്ചി), നന്ദന(പത്താം ക്ലാസ് വിദ്യാർഥി, സദ്ഗുരു സ്കൂൾ, പേരൂർ).സഹോദരി: പ്രീതി (സ്പെയിൻ). സംസ്ക്കാരം ഞായറാഴ്ച .

No comments