റോഡ് പണി; മലയോര ഹൈവേയുടെ മരുതോം വനമേഖലയിൽ ഗതാഗത നിയന്ത്രണം കോളിച്ചാൽ ഭാഗത്തേക്കും തിരിച്ചുമുള്ള വാഹനങ്ങൾ മരുതോം-കള്ളാർ റോഡിലൂടെ പോകണം
മാലോം: ഹിൽ ഹൈവേയിൽ മരുതോം വനമേഖലയിലെ ഫോറെസ്റ്റ് ഓഫീസിന് സമീപം തകർന്ന് കിടക്കുന്ന റോഡ്, നവീകരണം മൂലം ആ ഭാഗത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു. കോളിച്ചാൽ ഭാഗത്തേക്കും തിരിച്ചുമുള്ള വാഹനങ്ങൾ പകരം മരുതോം - കള്ളാർ റോഡിലൂടെ പോകണം. ഇതിലൂടെ ഓടിയിരുന്ന കോളിച്ചാൽ - മാലോം ജനകീയ ജീപ്പ് സർവീസും, പുല്ലൊടിക്ക് സർവിസ് നടത്തിവരുന്ന സ്വകാര്യബസുകളും റോഡ് പണി കാരണം താത്കാലികമായി ഇതിലെയുള്ള സർവിസ് നിറുത്തിയിരിക്കയാണ്.
No comments