അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി ; മൂന്ന് പേർക്കെതിരെ വെള്ളരിക്കുണ്ട് പൊലീസ് കേസ് എടുത്തു
വെള്ളരിക്കുണ്ട് : പലിശയും നിക്ഷേപ തുകയും തിരികെ ൽകുമെന്ന് പറഞ്ഞ് അഞ്ച് ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്ന പരാതിയിൽ മൂന്നുപേർക്കെതിരെ വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തു.വെള്ളരിക്കുണ്ട് പുന്നക്കുന്ന് വി.ഡി മാണിയുടെ പരാതിയിലാണ് കേസ്. വെള്ളരിക്കുണ്ട് സ്വദേശികളായ അഞ്ജിത്ത്,ജെയിംസ് മാത്യു, അഖിൽ തോമസ് എന്നിവർക്കെതിരെയാണ് കേസ്. 2021 നവംബർ 16ന് കണ്ണൂർ അർബൻ നിധി എന്ന സ്ഥാപനത്തിൽ നിക്ഷേപിക്കാമെന്ന് പറഞ്ഞ് മാണിയിൽ നിന്നും ഇവർ പണം വാങ്ങിയെന്നും12.5 ശതമാനം പലിശയും നിക്ഷേപ തുകയും തിരിച്ചു തരുമെന്ന് വിശ്വസിപ്പിച്ചാണ് വീട്ടിലെത്തി മൂന്നുപേരും പണം വാങ്ങിയതെന്നാണ് പരാതി.എന്നാൽ രണ്ടുവർഷം കഴിഞ്ഞും പലിശയോ തുകയോ നൽകാതെ കബളിപ്പിച്ചുവെന്നാണ് പരാതി.
No comments