ചിറ്റാരിക്കാൽ ഉപജില്ല സ്കൂൾ കായികമേള ; 392 പോയിന്റ് നേടി സെന്റ് ജോൺസ് ഹൈസ്കൂൾ പാലാവയൽ ഒന്നാമത്
ചായ്യോത്ത്: ചായ്യോത്ത് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ആതിഥേയത്വം വഹിച്ച ചിറ്റാരിക്കാൽ ഉപജില്ല സ്കൂൾ കായികമേളയുടെ രണ്ടാം ദിനം പൂർത്തിയായപ്പോൾ 392 പോയിന്റ് നേടി സെൻറ് ജോൺസ് ഹൈസ്കൂൾ പാലാവയൽ ഒന്നും 199. നേടി ജിഎച്ച്എസ്എസ് മാലോത്ത് കസബ രണ്ടാം സ്ഥാനത്തും 179 പോയിൻറ് നേടി ജിഎച്ച്എസ്എസ് ചായോത്ത് മൂന്നാം സ്ഥാനത്തും തുടരുന്നു. നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തിൽ നടക്കുന്ന കായികമേളയുടെ മൂന്നാം ദിന മത്സരങ്ങൾ മറ്റൊരു ദിവസം നടക്കും. രണ്ടാം ദിന മത്സരത്തിന് ശേഷം നടന്ന യോഗത്തിൽ വച്ച് വ്യക്തിഗത ചാമ്പ്യന്മാർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. സ്കൂൾ പ്രിൻസിപ്പാൾ പിവി സച്ചിൻ കുമാർ, സ്കൂൾ ഹെഡ്മാസ്റ്റർ കെ സുരേന്ദ്രൻ ,സി ബിജു, ടി പി ലത ,വി വി ശ്രീജ, പ്രസന്നകുമാർ, കെ ശ്രീധരൻ എന്നിവർ സംസാരിച്ചു
No comments