ആദിവാസി വിദ്യാർത്ഥിയുടെ മുടിമുറിച്ച സംഭവം: കോട്ടമല എം. ജി.എം. യു പി സ്കൂളിലേക്ക് കേരളാ പട്ടിക ജനസമാജം പ്രതിഷേധ മാർച്ച് നടത്തി
നർക്കിലക്കാട്: എളേരി കോട്ടമല എം. ജി. എം. യു. പി സ്കൂളിലെ ആദിവാസി വിദ്യാർത്ഥിയെ അസംബ്ലിയിൽ വിളിച്ച് കുട്ടി മറ്റ് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മുന്നിൽ വെച്ച് പ്രധാന അധ്യാപിക ഷേർളി ജോസഫ് മുടിവെട്ടിയ സംഭവത്തിൽ കേരളാ സ്റ്റേറ്റ് പട്ടിക ജനസമാജം സ്കൂളിലേക്ക് മാർച്ചും ധർണ്ണയും നടത്തി. അധ്യാപികക്ക് എതിരെ
പട്ടികജാതി പട്ടികവർഗ്ഗ അതിക്രമം തടയൽ നിയമം അനുസരിച്ചും ജൂവനൈൽ ജസ്റ്റിസ് ആക്ട് അനുസരിച്ചും ചിറ്റാരിക്കാൽ പോലീസ് കേസ് എടുത്തെങ്കിലും അധ്യാപികയെ അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറായിട്ടില്ല.
ജാമ്യം ലഭിക്കാത്ത വകുപ്പ് അനുസരിച്ചാണ് കേസ് എടുത്തിട്ടുള്ളത് എങ്കിലും പ്രതിക്ക് മുൻകൂർ ജാമ്യം ലഭിക്കാൻ ആവശ്യമായ സാവകാശം അന്വേഷണ ഉദ്യോഗസ്ഥർ ഒരുക്കികൊടുക്കുകയാണ്. സ്കൂൾ അസംബ്ലിയിൽ സഹപ്രവർത്തകർ ആയ അധ്യാപകരും വിദ്യാർത്ഥികളും സാക്ഷിനിർത്തി ചെയ്തിട്ടുള്ള കുറ്റകൃത്യത്തിൽ മറ്റ് അധ്യാപകരും കുറ്റകൃത്യം തടയാൻ ശ്രമിച്ചിട്ടില്ല എന്നതും കുറ്റകൃത്യം ചെയ്യാൻ പ്രധാന അധ്യാപകയെ കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു എന്നുള്ളതും ഗൗരവകരമാണ്. ഈ സംഭവത്തിൽ മറ്റ് അധ്യാപകരെയും പ്രതി ചേർക്കണം എന്നും. അന്വേഷണം കർശനമായി ഇരക്ക് നീതി ലഭിക്കണമെന്നും കേരളാ സ്റ്റേറ്റ് പട്ടികജന സമാജം ആവശ്യപ്പെട്ടു.
പ്രശ്നംശ്രെദ്ധയിൽ പ്പെട്ടിട്ടും വിദ്യാഭ്യാസവകുപ്പ് മന്ദഗതിയിലാണ് അധ്യാപകയ്ക്ക് എതിരെ വകുപ്പ് തല അന്വേഷണമോ മറ്റ് നടപടികളോ സ്വീകരിക്കാൻ തയ്യാറായിട്ടില്ല. കുറ്റക്കാർക്കെതിരെ കർശന നിയമനടപടി കൾ കൈക്കൊള്ളുക, കുറ്റകൃത്യത്തിനു പ്രോത്സാഹനം ചെയ്ത മറ്റ് അധ്യാപകരെയും പ്രതി ചേർക്കുകയും മുൻകൂർ ജ്യാമത്തിനു അവസരം കൊടുക്കാതെ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുക. കുറ്റക്കാർക്കെതിരെ വിദ്യാഭ്യാസവകുപ്പ് നടപടി എടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് പ്രതിഷേധസമരം ശക്തമാക്കാൻ കേരളാ സ്റ്റേറ്റ് പട്ടിക ജനസമാജം മുന്നറിയിപ്പ് നൽകി.മാർച്ച് ജില്ലാ യുവജന പ്രസിഡന്റ് സന്ദീപ് നെല്ലിക്കാട്ട് അധ്യക്ഷതിയിൽ ജില്ലാ വൈസ് പ്രസിഡന്റ് പവിത്രൻ കെ. ആർ ഉദ്ഘാടനം ചെയ്തു. ഹരികൃഷ്ണൻ സ്വാഗതവും . കേരളാ ആദിവസി കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി കെ. സി കുഞ്ഞികൃഷ്ണൻ , മധു കെ. എം ജയഗോപാൽബി. ജെ. പി നീലേശ്വരം മണ്ഡലം സെക്രട്ടറി ആശംസഅറിയിച്ചു സംസാരിച്ചു , കെ. എൻ മോഹനൻ നന്ദിയും അർപ്പിച്ചു സംസാരിച്ചു
No comments