സപ്ലൈക്കോ- മാവേലി സ്റ്റോറുകളിൽ സബ്സിഡി നിരക്കിലുള്ള നിത്യോപയോഗ സാധനങ്ങളില്ല ; പരപ്പ മാവേലിസ്റ്റോറിനു മുമ്പിൽ ബിജെപി കിനാനൂർകരിന്തളം പഞ്ചായത്ത് കമ്മിറ്റി ധർണ്ണാസമരം നടത്തി
പരപ്പ: സപ്ലൈക്കോ- മാവേലി സ്റ്റോറുകളിൽ സബ്സിഡി നിരക്കിൽ പാവപ്പെട്ടവർക്ക് നിത്യോപയോഗ സാധനങ്ങൾ ലഭിക്കാത്ത സാഹചര്യമുണ്ടാക്കിയ ഇടതുപക്ഷ സർക്കാരിന്റെ കെടുകാര്യസ്ഥതയ്ക്കെതിരെ ബിജെപി കിനാനൂർകരിന്തളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പരപ്പ മാവേലിസ്റ്റോറിനു മുമ്പിൽ ധർണ്ണാസമരം നടത്തി . സമരം കർഷകമോർച്ച ജില്ലാ അധ്യക്ഷൻ കുഞ്ഞിക്കണ്ണൻ ബളാൽ ഉത്ഘാടനം ചെയ്തു .ബി ജെ പി കിനാനൂർ കരിന്തളം പ്രസിഡന്റ് എസ്.കെ. ചന്ദ്രൻ അധ്യക്ഷത വഹിച്ച സമര പരിപാടിക്ക് ബി ജെ പി ജില്ലാ കമ്മിറ്റി അംഗം പ്രമോദ് വർണ്ണം,കോടോം ബേളൂർ പഞ്ചായത്ത് കമ്മിറ്റിജന: സെക്രട്ടറി ഉണ്ണികൃഷ്ണൻ വെള്ളമുണ്ട , മഹിളാമോർച്ച നേതാവ് ചന്ദ്രാവതി മേലത്ത്, ശകുന്തളകൃഷ്ണൻ, ബി ജെ പി പഞ്ചായത്ത് കമ്മിറ്റിഅംഗങ്ങളായ അനീഷ് മേലാഞ്ചേരി , വി ബാലകൃഷ്ണൻ കരിന്തളം തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു . ബിജെപി കിനാനൂർകരിന്തളം ജനറൽ സെക്രട്ടറി മധു വട്ടിപ്പുന്ന സ്വാഗതമാശംസിച്ചു .പരപ്പ ബൂത്ത് പ്രസിഡന്റ് രവി പാലക്കി നന്ദി പ്രകാശിപ്പിച്ചു. സമരത്തിന് മുന്നോടിയായി പരപ്പ ടൗണിൽ പ്രകടനവും നടന്നു. ഇ മുരളീധരൻ, കെ രഞ്ജിത്ത്, സുരേന്ദ്രൻ കുണ്ടുകൊച്ചി, സുഗതൻപണിക്കർ കരിന്തളം എന്നിവർ നേതൃത്വം നൽകി
No comments