ഗ്രീൻ പ്രോട്ടോകോൾ : പൂടംകല്ല് താലൂക്ക് ആശുപത്രിയിലേക്ക് കോളിച്ചാൽ ലയൺസ് ക്ലബ് 25 സ്റ്റീൽ അടുക്കുപാത്രങ്ങൾ സംഭാവന നൽകി
രാജപുരം: മാലിന്യ സംസ്കരണ പ്രവർത്തനത്തിന്റെ ഭാഗമായി ഗ്രീൻ പ്രോട്ടോകോൾ പാലിക്കുന്നതുമായി ബന്ധപ്പെട്ട് പൂടംകല്ല് താലൂക്ക് ആശുപത്രിയിലേക്ക് കോളിച്ചാൽ ലയൻസ് ക്ലബ് 25 സ്റ്റീൽ അടുക്കുപാത്രം (ഐ പി) ലേക്ക് സൗജന്യമായി നൽകി. ലയൻസ് ക്ലബ് പ്രസിഡന്റ് ശ്രീ സെബാസ്റ്റിൻ ജോർജിൽ നിന്നും മെഡിക്കൽ ഓഫീസർ ഡോ. സി സുകു
ഏറ്റുവാങ്ങി. ഇത്തരം മാനുഷിക പ്രവർത്തനങ്ങൾ നടത്തികൊണ്ടിരിക്കുന്ന ലയൻസ് ക്ലബ്ബിനെ മെഡിക്കൽ ഓഫീസർ അഭിനന്ദിച്ചു. സെക്രട്ടറി ശ്രീ സോജൻമാത്യു. ട്രഷറർ ജി എസ് രാജീവ്. ജോസ് പുതുശേരിക്കാല. സോജോ തോമസ്. ഷാജികുര്യൻ അരവിന്ദാക്ഷൻ. മെബിൻ ചാക്കോ പി ആർ ഒ ബിനോ കെ തോമസ് സ്റ്റാഫ് കൗൺസിൽ സെക്രട്ടറി തമ്പാൻ പി എന്നിവർ സംസാരിച്ചു ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീകുമാർ എൻ സ്വാഗതവും സീനിയർ നഴ്സിംഗ് ഓഫീസർ ബിജിമോൾ മാത്യു നന്ദിയും പറഞ്ഞു
No comments