Breaking News

കോ​വി​ഡ് ബാ​ധി​ത​ർ​ക്ക് ഭ​ക്ഷ​ണ​മെ​ത്തി​ച്ച് റെ​ജി​കു​മാ​ർ

വെ​ള്ള​രി​ക്കു​ണ്ട്: കോ​വി​ഡ് രോ​ഗി​ക​ൾ​ക്കും നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കും ഭ​ക്ഷ​ണ​മെ​ത്തി​ക്കു​ന്ന കോ​ളി​ച്ചാ​ലി​ലെ റെ​ജി​കു​മാ​ർ ചെ​യ്യു​ന്ന​ത് വേ​റി​ട്ട സേ​വ​നം. കു​ടും​ബ​ക്കാ​ർ പോ​ലും ഭ​യ​ന്നു​മാ​റു​ന്ന രോ​ഗി​ക​ൾ​ക്ക് മൂ​ന്നു​നേ​ര​വും ഭ​ക്ഷ​ണ​മെ​ത്തി​ക്കു​ന്ന​ത് ഈ ​യു​വാ​വാ​ണ്.

പു​ല​ർ​ച്ചെ നാ​ല് മു​ത​ൽ രാ​ത്രി വൈ​കി 12 വ​രെ റെ​ജി ക​ർ​മ​നി​ര​ത​നാ​ണ്. ഇ​തു​വ​രെ 250 പേ​ർ ക്വാ​റ​ന്‍റൈ​ൻ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി മ​ട​ങ്ങി.

കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി​യ​വ​രി​ൽ ചി​ല​ർ​ക്ക് വീ​ട്ടി​ൽ പോ​കാ​ൻ വാ​ഹ​നം പോ​ലും ല​ഭി​ക്കാ​തെ വ​ന്ന​പ്പോ​ൾ ര​ക്ഷ​യാ​യ​തും റെ​ജി​യു​ടെ ഓ​ട്ടോ​റി​ക്ഷ​യാ​ണ്. ഇ​പ്പോ​ൾ 25 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്നു. ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും പോ​ലീ​സി​നും ഏ​റെ പ്രി​യ​പ്പെ​ട്ട​വ​നാ​ണ് ഈ ​യു​വാ​വ്.

ഭാ​ര്യ സ​ജി​ത​യും സ​ഹാ​യ​വു​മാ​യി കൂ​ടെ​യു​ണ്ട്.1992 മാ​ലോ​ത്ത് ക​സ​ബ​യി​ൽ എ​സ്എ​സ്എ​ൽ​സി ബാ​ച്ചു​കാ​ര​നാ​യ റെ​ജി​കു​മാ​റി​ന്‍റെ സ​ഹ​പാ​ഠി​ക​ളു​ടെ പൂ​ർ​ണ പി​ന്തു​ണ​യു​മു​ണ്ട്.