Breaking News

ഉരുൾപൊട്ടലുണ്ടായ ബളാൽ കോട്ടക്കുന്ന് ജില്ലാ കളക്ടർ ഡോ.ഡി സജിത്ത്ബാബു സന്ദർശിച്ചു.


ഉരുൾപൊട്ടലുണ്ടായ ബളാൽ കോട്ടക്കുന്ന് പ്രദേശം ജില്ലാ കളക്ടർ ഡോ.ഡി സജിത്ത് ബാബു സന്ദർശിച്ചു. കെടുതികൾ സംഭവിച്ച സ്ഥലങ്ങൾ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം നോക്കിക്കണ്ടു. ബളാൽ രാജപുരം ഭാഗത്തു കൂടിയുള്ള വാഹന ഗതാഗതം ഒരറിയിപ്പുണ്ടാകുന്നതുവരെ നിർത്തി വെക്കാൻ കളക്ടർ നിർദ്ദേശിച്ചു. പ്രദേശത്തെ കുടുംബങ്ങളെ മാറ്റിപാർപ്പിക്കണമെന്നും കളക്ടർ ഉത്തരവിട്ടു. ഫയർഫോഴ്സ് ദുരന്തനിവാരണ സംഘവും പ്രദേശം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ഉരുൾപൊട്ടലുണ്ടായ പ്രദേശത്ത് കരിങ്കൽ ഖനനം ആരംഭിക്കാനുള്ള നീക്കത്തിനെതിരെ പ്രദേശവാസികൾ കടുത്ത ആശങ്കയിലാണ്. ഇക്കാര്യവും നാട്ടുകാർ കളക്ടറെ ബോധ്യപ്പെടുത്തി.

No comments