Breaking News

മലയോരത്ത് കനത്ത മഴ ബളാൽ കോട്ടക്കുന്നിൽ ഉരുൾപൊട്ടി



ബളാൽ പഞ്ചായത്തിലെ കോട്ടക്കുന്ന് മലയിൽ നിന്നാണ് ഉരുൾ പൊട്ടലുണ്ടായത്. കല്ലും മണ്ണും മലവെള്ളത്തോടൊപ്പം ജനവാസ കേന്ദ്രങ്ങളിലേക്ക് കുത്തിയൊലിച്ചിറങ്ങി. ഓട്ടോറിക്ഷ മണ്ണിനടിയിലായി. തലനാരിഴയ്ക്ക് രണ്ട് കുടുംബങ്ങൾ രക്ഷപെട്ടു. ബളാൽ രാജപുരം റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. മല വെള്ള പാച്ചിലിൽ മരങ്ങളും ഇലക്ട്രിക് പോസ്റ്റുകളും കടപുഴകി വീണു.ബളാൽ ആനക്കല്ല് ഭാഗത്ത് തോടുകൾ കരകവിഞ്ഞ് ഒഴുകുകയാണ്. ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. കോട്ടക്കുന്ന് കുണ്ടുപ്പള്ളി മലനിരകളിൽ കരിങ്കൽ ഖനനം നടത്തുവാനുള്ള നീക്കത്തിനെതിരെ നാട്ടുകാർ പ്രക്ഷോഭവുമായി രംഗത്തിറങ്ങിയ പശ്ചാത്തലത്തിൽ ഉരുൾപൊട്ടലുണ്ടായത് നാട്ടുകാരിൽ ജീവൽ ഭയത്താൽ വലിയ ആശങ്കയിലാണ്.

No comments