Breaking News

കനത്ത മഴയില്‍ കുന്നിടിഞ്ഞ് കൃഷിനാശം



രാജപുരം: കനത്ത മഴയില്‍ കുന്നിടിഞ്ഞ് കൃഷിനാശം. കോടോം ബേളൂര്‍ പഞ്ചായത്തിലെ പനങ്ങാട്ടെ ചെരക്കരപാടി ഉണ്ണിയുടെ കൃഷിയിടമാണ് കനത്ത മഴയില്‍ 20 മീറ്ററോളം താഴ്ചയിലുള്ള കമുകിന്‍ തോട്ടത്തിലേക്ക് ഇടിഞ്ഞ് താഴ്ന്നത്. വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം. ഉണ്ണിയുടെ സഹോദരന്‍ വിജയന്റെതാണ് കമുകിന്‍ തോട്ടം. കല്ലും മണ്ണും വീണ് 40 കമുക്, നാല് തെങ്ങ് എന്നിവ പൂര്‍ണമായി നശിച്ചു. മണ്ണിടഞ്ഞ ഭാഗത്തെ നിരവധി റബറുകളും കാട്ടുമരങ്ങളും കടപുഴകി. നിലവില്‍ മണ്ണിടിഞ്ഞതിന് സമീപത്ത് ഭൂമിയില്‍ നീളത്തില്‍ വിള്ളല്‍ വീണിട്ടുണ്ട്. ശക്തമായി മഴ തുടരുന്നതിനാല്‍ ഈ ഭാഗങ്ങളിലൂടെ വെള്ളമിറങ്ങി വീണ്ടും മണ്ണിടിയാനും സാധ്യതയുണ്ട്. സമീപത്ത് വീടുകള്‍ ഇല്ലാത്തതിനാല്‍ അപകടമൊഴിവായി.

No comments