Breaking News

അയർലന്റിൽ നിന്നും വിളി വന്നു: തിരുവത്താഴ ശില്പം കടൽ കടക്കാനൊരുങ്ങുന്നു.


യേശുദേവൻ്റെ ശിഷ്യരുമൊത്തുള്ള അന്ത്യ അത്താഴം ശില്പം കടൽ കടക്കാനൊരുങ്ങുന്നു. കാസർകോട് പൈക്കയിലെ യുവ ശിൽപ്പി റെനിഷ് ആണ് വിഖ്യാത ചിത്രത്തിൻ്റെ ശിൽപ്പമൊരുക്കുന്നത്. സോഷ്യൽ മീഡിയയിലുടെ റെനിഷിൻ്റെ ശിൽപ്പ വേലകൾ കണ്ടറിഞ്ഞ കോട്ടയം കുറുവിലങ്ങാട് സ്വദേശിയും അയർലൻ്റിലെ ഡബ്ളിനിൽ സ്ഥിര താമസക്കാരനുമായ പിൻ്റോ ജേക്കബിനു വേണ്ടിയാണ് റെനിഷ് ശില്പം തയ്യാറാക്കുന്നത്. കുമുഴ് മരത്തിൽ എട്ടടി നീളവും നാലര അടി വീതിയിലുമാണ് ശില്പം. പോളിഷ് വർക്കുകൾ പൂർത്തിയാക്കി ഒരാഴ്ചക്കകം ശില്പം കൊറിയർ വഴി അയക്കുമെന്ന് റെനിഷ് പ റയുന്നു. ശിൽപ്പത്തിലെ ഒരു മുഖം പൂർത്തിയാക്കാൻ രണ്ടര ദിവസം വേണം. പന്ത്രണ്ട് മുഖങ്ങളും പൂർത്തിയാക്കാൻ രണ്ടു മാസമെടുത്തു. വിഖ്യാത ചിത്രകാരൻ ലിയനാർഡോ ഡാവിഞ്ചിയാണ് യേശുദേവൻ്റെ അന്ത്യ അത്താഴമെന്ന ചിത്രം വരച്ചത്. ഇതിനെ അധികരിച്ചാണ് റെനിഷ് ശിൽപ്പം തയ്യാറാകുന്നത്. ശിൽപ്പകലാരംഗത്തെ മികവിന് റെനീഷിന് ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ട്. ഭാര്യയും രണ്ട് മക്കളുമുള്ള റനീഷ് ഇപ്പോൾ കാസർഗോഡ് അർളടുക്കത്താണ് താമസം.

No comments