Breaking News

മലയോരഹൈവേയുടെ ഭാഗമായ ചിറ്റാരിക്കാൽ -കാറ്റാംകവല റോഡ്, നല്ലോമ്പുഴ പാലം എന്നിവയുടെ നിർമാണം വൈകിപ്പിക്കുന്നതിൽ പ്രതിഷേധം: യൂത്ത് കോൺഗ്രസ്‌ പി.ഡബ്ല്യു.ഡി ഭീമനടി സെക്ഷൻ ഓഫീസ് ഉപരോധിച്ചു.

മലയോര മേഖലയിലെ പ്രധാന റോഡ് ആയ ചിറ്റാരിക്കാൽ ചെറുപുഴ റോഡിലെ പ്രധാനപ്പെട്ട നല്ലോംപുഴ കലുങ്ക് പൊളിച്ചിട്ടിട്ട് മൂന്ന് മാസങ്ങളിലധികമായതിനാലും ഒരു വർഷത്തിലധികമായിട്ടും ചിറ്റാരിക്കാൽ കാറ്റാംകവല റോഡിന്റെ പണിപുർത്ഥികരികത്തിനാലും പ്രീതിഷേധിച്ചാണ് യൂത്ത് കോൺഗ്രസ് പി.ഡബ്ല്യു.ഡി ഓഫീസ് ഉപരോധിച്ചത്.എത്രയും പെട്ടെന്ന് കലുങ്ക് നിർമാണം പുർത്ഥികരിക്കണം എന്നും ചിറ്റാരിക്കാൽ റോഡ് ഉപയോഗയോഗ്യം ആക്കണമെന്നും യൂത്ത് കോൺഗ്രസ് അസിസ്റ്റന്റ് എൻജിനീയറിങ് രഞ്ജിനിയോട് ആവശ്യപ്പെട്ടു.നിർമണപ്രവർത്തനങ്ങൾ എത്രയും വേഗം പുർത്തിക്കരിക്കാമെന്ന  എൻജിനീയറുടെ ഉറപ്പിൻമേൽ ഉപരോധം അവസാനിച്ചു.

ഉപരോധ സമരം യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഷോണി കെ തോമസ് നേതൃത്വം നല്കി. സോണി പൊടിമറ്റത്തിൽ, ജോബിൻ ബാബു, തോംസൺ ബെന്നി, റിജേഷ് എന്നിവർ പങ്കെടുത്തു.

No comments