പിഎസ്‌സി പരീക്ഷ : കോവിഡ് പോസിറ്റീവായ ഉദ്യോഗാർഥികൾ ആംബുലൻസിൽ എത്തണം
കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ കോവിഡ് പോസിറ്റീവ് ആയ ഉദ്യോഗാർഥികൾ പിഎസ്‌സി പരീക്ഷ എഴുതുന്നതിന് ചുവടെ പറയുന്ന നിർദേശങ്ങൾ പാലിക്കണം.
കോവിഡ് പോസിറ്റീവ് ആയ ഉദ്യോഗാർഥികൾ ബന്ധപ്പെട്ട രേഖകൾ സഹിതം kpscpro@gmail.com എന്ന ഇ മെയിൽ വിലാസം മുഖേന മുൻകൂട്ടി അപേക്ഷ നൽകണം. പരീക്ഷ എഴുതാൻ അനുവദിച്ചുകൊണ്ടുള്ള ആരോഗ്യവകുപ്പിന്റെ സമ്മതപത്രം, കോവിഡ് പോസിറ്റീവ് സർട്ടിഫിക്കറ്റ് എന്നിവ ഹാജരാകണം. ആരോഗ്യപ്രവർത്തകനൊപ്പം മെഡിക്കൽ ആംബുലൻസിൽ എത്തിയാൽ മാത്രമേ പരീക്ഷ എഴുതുവാൻ അനുവദിക്കുകയുള്ളൂ. ഉദ്യോഗാർഥികൾ പരീക്ഷാകേന്ദ്രത്തിൽ സൗകര്യപ്രദമായ സ്ഥലത്ത് ആംബുലൻസിലിരുന്ന് പരീക്ഷ എഴുതണം.തിരിച്ചറിയൽ തെളിയിക്കുന്നതിന് ബന്ധപ്പെട്ട ഡോക്ടറുടെ സാക്ഷ്യപത്രം ഹാൾടിക്കറ്റിന്റെ അടിസ്ഥാനത്തിൽ ഹാജരാക്കണം
No comments