Breaking News

ചീമേനിയിലെ തൃക്കരിപ്പൂർ എൻജിനീയറിങ് കോളേജിൽ മെറിറ്റ് സീറ്റ് വർധിപ്പിച്ചു

തൃക്കരിപ്പൂർ: കേപ്പിന്റെ കീഴിൽ ചീമേനിയിലുള്ള തൃക്കരിപ്പൂർ എൻജിനീയറിങ് കോളേജിൽ 2020-21 വർഷംമുതൽ മെറിറ്റ് സീറ്റ് 70 ശതമാനമായി വർധിപ്പിച്ചു. ഇൻഫർമേഷൻ ടെക്നോളജി ബ്രാഞ്ചും കംപ്യൂട്ടർ സയൻസ് ബ്രാഞ്ചും കൂട്ടിച്ചേർത്ത് കംപ്യൂട്ടർ സയൻസ് ബ്രാഞ്ചിൽ സീറ്റുകളുടെ എണ്ണം 90 ആക്കി.


സിവിൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ ബ്രാഞ്ചുകളിൽ 60 സീറ്റുകളിലേക്കാണ് പ്രവേശനം നൽകുക. പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ എൻട്രൻസ് കമ്മിഷണറുടെ വെബ്സൈറ്റിൽ ഓപ്ഷൻ രജിസ്ട്രേഷൻ ചെയ്യണം. ഫോൺ: 9947106007, 9947964740, 0467 2250377 (ഓഫീസ്) വെബ്‌സൈറ്റ്: www.cetkr.ac.in

No comments