Breaking News

ബഹറൈൻ സർക്കാരിന്റെ കോവിഡ്‌ വാക്സിൻ സ്വീകരിച്ച്‌ മലയാളി യുവാവ് മാതൃകയായി.


 വെസ്റ്റ് എളേരി വരക്കാട്ടെ റെജി മേച്ചേരിയാണ് ബഹറൈൻ സർക്കാർ ഔദ്യോഗികമായി പരീക്ഷണം നടത്തുന്ന കോവിഡ്‌ 19 പ്രതിരോധ വാക്സിന്റെ ഡോസ്‌ സ്വീകരിച്ച് മലയാളികളുടെ അഭിമാനമായി മാറിയത്. ബഹ്‌റൈൻ ഇന്റർ നാഷണൽ എക്സിബിഷൻ ആൻഡ് കൺവെൻഷൻ ഹാളിൽ വെച്ചാണ് വെള്ളിയാഴ്ച രണ്ടാമത്തെ ട്രയൽ വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചത്. മൂന്നാഴ്ച മുമ്പ് ആദ്യ ഡോസ് സ്വീകരിച്ചാണ് കോവിഡ്‌ പ്രതിരോധ പ്രവർത്തനത്തിൽ പങ്കാളിയായത്.ബഹറിൻ രാജാവിന്റെ മകൻ ഉൾപ്പെടെയുള്ളവർ ഇതിനോടകം ട്രയൽ ഡോസ്‌ സ്വീകരിച്ചിട്ടുണ്ട്‌. പരീക്ഷണ ഡോസ്‌ സ്വീകരിച്ചാൽ ഒന്നര മാസത്തിനു ശേഷമേ രാജ്യം വിട്ടു പോകാൻ അനുമതിയുള്ളു.

മഹാമാരിക്കെതിരായ പരീക്ഷണ വാക്സിൻ സ്വീകരിക്കാൻ തയ്യാറായി മുന്നോട്ടു വന്ന റെജിക്ക്‌ പ്രവാസി മലയാളികളും കുടുംബവും സുഹൃത്തുക്കളും പൂർണ്ണ പിന്തുണയാണ് നൽകിയത്. വരക്കാട്ടെ മേച്ചേരി കുഞ്ഞിക്കണ്ണന്റെയും പത്മാവതിയുടെയും മകനാണ്. കഴിഞ്ഞ 20 വർഷമായി ബഹറൈനിലെ അഷറഫ്സ് പ്രൊഫഷനിലെ സോണി പ്രമോട്ടറായി ജോലി ചെയ്യുന്നു. ഭാര്യ സരിഗ കാഞ്ഞിരടുക്കം ഉർസുലിൻ പബ്ലിക് സ്കൂളിലെ സംഗീത അധ്യാപികയാണ്. രവീണ, നവമി എന്നിവർ മക്കൾ.

No comments