Breaking News

കെഎസ്ആര്‍ടിസിയുടെ ഉപയോഗശൂന്യമായ ബസുകള്‍ കടകളാകുന്നു


                                    

കെഎസ്ആര്‍ടിസിയുടെ ഉപയോഗശൂന്യമായ ബസുകള്‍ കടകളാകുന്നു. 92 ഡിപ്പോകളിലും ഉപയോഗ ശൂന്യമായ ബസുകള്‍ കടകളായി മാറ്റാനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചു. ഉപയോഗ ശൂന്യമായ ബസ് കെഎസ്ആര്‍ടിസി ഷോപ്പിന്റെ മാതൃകയില്‍ നിര്‍മ്മിച്ചു നല്‍കും. ഒരു ബസ് ഷോപ്പാക്കി മാറ്റാന്‍ 2 ലക്ഷത്തോളം രൂപ ചെലവാകുമെന്ന് അധികൃതര്‍ പറഞ്ഞു. 92 ഡിപ്പോകളിലും കാലാവധി കഴിഞ്ഞ 150 ബസുകള്‍ കടകളായി മാറ്റും. 'കെഎസ്ആര്‍ടിസി സേഫ് ടു ഈറ്റ്' എന്നാണ് പദ്ധതിയുടെ പേര്

ലേലത്തില്‍ പിടിക്കുന്ന വ്യക്തികള്‍ക്കു ഷോപ് ബസ് 5 വര്‍ഷത്തേക്കു വാടകയ്ക്ക് നല്‍കും. കാലാവധി കഴിഞ്ഞ ഒരു ബസ് ആക്രിക്കാരനു വിറ്റാല്‍ കിട്ടുന്നത് 1.5 ലക്ഷം രൂപയാണ്. ഷോപ് ബസിനു 5 വര്‍ഷത്തെ വാടക മാത്രം 12 ലക്ഷം രൂപ ലഭിക്കും. ഷോപ് ബസ് 5 വര്‍ഷത്തിനു ശേഷവും ഉപയോഗിക്കാമെന്നതാണ് പുതിയ പദ്ധതിയുടെ മെച്ചം. മില്‍മ, ഹോര്‍ട്ടികോര്‍പ്, കെപ്‌കൊ, മത്സ്യഫെഡ്, മീറ്റ് പ്രോഡക്ട്‌സ് ഓഫ് ഇന്ത്യ തുടങ്ങിയ സ്ഥാപനങ്ങളും ഉടന്‍ കെഎസ്ആര്‍ടിസി ബസുകളില്‍ വില്‍പനശാലകള്‍ തുടങ്ങും.


No comments