Breaking News

കാസർഗോഡ് ജില്ലയിൽ ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു


കാസർകോട്ജില്ലയിൽ കോവി ഡ് രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ 1973 ലെക്രിമിനൽ നടപടിച്ചട്ടം 144 പ്രകാരം ജില്ലാ കളക്ടർ ഡോ. ഡി.സജിത് ബാബു ഒരാഴ്ചത്തേക്ക് (ഒക്ടോബർ 2 രാത്രി 12 മുതൽ ഒക്ടോ 9 ന് രാത്രി 12 മണി വരെ) നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലയിലെ മുഴുവൻ ജനങ്ങളും ശാരീരിക അകലം പാലിക്കുകയും സോപ്പ് / സാനിറ്റൈസർ ഉപയോഗിച്ച കൈകൾ വൃത്തിയാക്കുകയും മുഖാവരണം (മാസ്ക്) ശരിയായ രീതിയിൽ ധരിക്കുകയും കോവി ഡ് നിർവ്യാപന മാനദണ്ഡങ്ങൾ പാലിക്കുകയുംവേണം. വിവാഹത്തിൽ പരമാവധി അൻപതുപേർക്കും മരണം , മരണാനന്തര ചടങ്ങുകളിൽ പരമാവധി 20 പേർക്കും പങ്കെടുക്കാം. *ഔദ്യോഗിക പരിപാടികൾ, മതപരമായ വിവിധ ചടങ്ങുകൾ, പ്രാർത്ഥനകൾ, രാഷ്ട്രീയ കക്ഷി യോഗങ്ങൾ സാംസ്കാരിക-സാമൂഹിക പൊതു യോഗങ്ങൾ എന്നിവയിൽ പരമാവധി 20 പേർ മാത്രമേ പങ്കെടുക്കാൻ അനുമതി നൽകൂ .

പൊതു ഇടങ്ങൾ, ബസ്‌ സ്റ്റാന്റുകൾ, പൊതു ഗതാഗത സംവിധാനം, ഓഫീസുകൾ, തൊഴിൽ ഇടങ്ങൾ, കടകൾ, മറ്റു വാണിജ്യ-വ്യാപാര സ്ഥാപനങ്ങൾ വ്യവസായ കേന്ദ്രങ്ങൾ, ആശുപത്രികൾ, ഹെൽത്ത് ക്ലബ്ബുകൾ കായിക പരിശീലന കേന്ദ്രങ്ങൾ, പരീക്ഷാ, റിക്രൂട്ട്മെന്റ് സംവിധാനങ്ങൾ തുടങ്ങിയ നിർബന്ധമായും കർശനമായി കോവിഡ് നിർവ്യാപനത്തിന് സാമൂഹിക അകലം പാലിച്ച് ബ്രയ്ക്ദി ചെയിൻ പ്രോട്ടോകോൾ കർശനമായി പാലിക്കേണ്ടതാണ്.

താഴെ പറയുന്ന പോലീസ്‌സ്റ്റേഷൻ പരിധികളിലും ടൗൺ പ്രദേശങ്ങളിലും പൊതുസ്ഥലങ്ങളിൽ അഞ്ചു (5) പേരിൽ കൂടുതൽ ആളുകൾ കൂട്ടം കൂടുന്നത് നിരോധിച്ചിരിക്കുന്നു. മഞ്ചേശ്വരം, കുമ്പള, ബദിയടുക്ക, കാസർകോട്, വിദ്യാനഗർ, മേൽപറമ്പ, ബേക്കൽ, ഹൊസ്ദുർഗ് , നീലേശ്വരം, ചന്തേര പോലീസ് സ്റ്റേഷൻ പരിധികളിലും പരപ്പ, ഒടയഞ്ചാൽ പനത്തടി ടൗണുകളുടെ പരിധിയിലും അഞ്ചു പേരിൽ കൂടുതൽ ആളുകൾ കൂട്ടം കൂടുന്നത് നിരോധിച്ചു ജില്ലാകളക്ടർ ഉത്തരവായി.

ജില്ലാ പോലീസ് മേധാവി ഈ ഉത്തരവ് കർശനമായി നടപ്പിൽ വരുത്തേണ്ടതാണ്. ആളുകൾ കൂടുന്ന പൊതുസ്ഥലങ്ങൾ - മാർക്കറ്റ്, ബസ്സ്റ്റാന്റുകൾ, ബസ് സ്റ്റോപ്പ്, തുടങ്ങിയ ഇടങ്ങളിൽ ദിവസത്തിൽ കുറഞ്ഞത് ഒരു തവണ അണു വിമുക്തമാക്കുന്നതിന് അതത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാർക്കും ഉത്തരവ് നൽകി.

No comments