Breaking News

ജില്ലയിൽ മികച്ച ആശുപത്രി വേണമെന്നാവശ്യം; ജെ.സി.ഐ ചുള്ളിക്കര സത്യാഗ്രഹ സമരം നടത്തി


രാജപുരം: കാസർകോട് ജില്ലയിലെ ജനങ്ങളുടെ ആരോഗ്യനില മെച്ചപ്പെടുത്താൻ മികച്ച ആശുപത്രി എന്ന ആവശ്യവുമായി ജെസിഐ ചുള്ളിക്കര സത്യഗ്രഹ സമരം സംഘടിപ്പിച്ചു. പൂടംകല്ല് താലൂക്ക് ആശുപത്രിക്ക് സമീപം നടത്തിയ സമരം പനത്തടി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ. ഷാലു മാത്യു ഉദ്ഘാടനം ചെയ്തു. ജെസിഐ പ്രസിഡന്റ് സന്തോഷ് ജോസഫ് റാണിപുരം അധ്യക്ഷത വഹിച്ചു. കെ സി സി രാജപുരം ഫൊറോന സെക്രട്ടറി ഷിനോജ് ചാക്കോ, ജെസിഐ മുൻ പ്രസിഡന്റുമാരായ ഷാജി പൂവക്കുളം, എൻ.കെ.മനോജ് കുമാർ, സുരേഷ് കൂക്കൾ, സൂര്യനാരായണ ഭട്ട്, സെബാൻ കാരക്കുന്നേൽ, ജെയിൻ പി വർഗീസ്,കെ.സാജു, രാധാകൃഷ്ണൻ, അനിൽ അയറോട്ട് പ്രോഗ്രാം ഡയറക്ടർ പി.എസ്. ദീപു എന്നിവർ പ്രസംഗിച്ചു. രാവിലെ 9 മണിക്ക് തുടങ്ങിയ പരിപാടി വൈകിട്ട് മൂന്നുമണിക്ക് സമാപിച്ചു

സമാപന സമ്മേളനം ജെസിഐ ചുള്ളിക്കരയുടെ പ്രസിഡന്റ് സന്തോഷ് ജോസഫിന്റെ അധ്യക്ഷതയിൽ കേരള വ്യാപാര വ്യവസായ ഏകോപന സമിതി കാസർഗോഡ് ജില്ലാ ജനറൽ സെക്രട്ടറി കെ.ജെ സജി ഉദ്ഘാടനം ചെയ്തു. അഡ്വ വിനയ് മാങ്ങാട്ട്, സോജൻ മാത്യു എന്നിവർ പ്രസംഗിച്ചു. സുരേഷ് കൂക്കൾ സ്വാഗതവും സജി എയ്ഞ്ചൽ നന്ദിയും പറഞ്ഞു.

No comments