Breaking News

നീലേശ്വരം കാറപകടം; പരിക്കേറ്റ സ്ത്രീയും മരിച്ചു


നീലേശ്വരം കഴിഞ്ഞ ദിവസം കരുവാച്ചേരി വളവിൽ ഉണ്ടായ കാർ അപകടത്തിൽ ഒരാൾ കൂടി മരിച്ചു. പേരാമ്പ്ര സ്വദേശിനി പ്രവീണ (60) ആണ് മരിച്ചത്. കണ്ണൂർ മിംസിൽ ശനിയാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം. കാറപകടത്തിൽ ബേഡഡുക്ക ഹെൽത്ത് ഇൻസ്പക്ടർ പോൾ ഗ്ലിറ്റോ സംഭവ സ്ഥലത്ത് വച്ച് മരണപ്പെട്ടിരുന്നു.

കാറിൽ ഉണ്ടായിരുന്ന രണ്ട് കുട്ടികൾ അടക്കം 4 പേർ പരിക്കേറ്റ് ചികിത്സയിലാണ്.

No comments