Breaking News

മാലിന്യ സംസ്ക്കരണ രംഗത്ത് മാതൃകയായി കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത്


ഗ്രാമ പഞ്ചായത്ത് ഈ രംഗത്ത് ക്ലീൻ കിനാനൂർ കരിന്തളം എന്ന മിഷൻ രൂപീകരിച്ചു കൊണ്ട് 4 വർഷത്തേക്കുള്ള ഒരു ആക്ഷൻ പ്ലാൻ തയ്യാറാക്കുകയും ആക്ഷൻ പ്ലാനനുസരിച്ച് പദ്ധതികൾ തയ്യാറാക്കി നടപ്പാക്കിക്കൊണ്ടിരിക്കയാണ്. ഹരിത കേരള മിഷൻ്റെ ഇടപെടൽ കൂടി ആയപ്പോൾ മാലിന്യ സംസ്ക്കാരണരംഗത്ത് നൂതനമായ വ്യത്യസ്ത പദ്ധതികൾ നടപ്പിലാക്കാൻ സാധിച്ചു ജനകീയമായ ഇടപെടൽ ജലാശയങ്ങൾ ,പൊതു യിടങ്ങൾ വൃത്തിയായി സൂക്ഷിക്കാൻ സാധിച്ചു. 34 അംഗങ്ങളടങ്ങിയ ഹരിത കർമ്മ സേനയുടെ പ്രവർത്തനം ,പ്ലാസ്റ്റിക്ക് ഷ്രഡ്ഡിങ് യൂണിറ്റുകളുടെ പ്രവർത്തനം ,എം സി എഫ് ,വികേന്ദ്രീകൃത മാലിന്യ സംസ്ക്കരണം ,പൊതു ടോയ്ലറ്റുകളുടെ നിർമ്മാണം ,ക്ലീൻ കേരളയുടെ സഹായത്തോടെയുള്ള മാലിന്യം നിർമ്മാർജ്ജനം ,ജൈവ കമ്പോസ്റ്റ് പിറ്റുകൾ ,ജലാശയങ്ങളുടെ പുനരുജ്ജീവനം ,എന്നിങ്ങനെ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾക്കാണ് അംഗീകാരം കിട്ടിയത് .ഇതിന് മുമ്പ് നിരവധി പുരസ്ക്കാരങ്ങൾ പഞ്ചായത്തിനെ ത്തേടിയെത്തിയിരുന്നു ജലസംരക്ഷണത്തിന് ദേശീയ അവാർ'ഡ് ,സംസ്ഥാന പലതുള്ളി പുരസ്ക്കാരം ,ആശുപത്രിക്ക് നാഷണൽ അവാർഡ് ,കായ കൽപ്പം ,കാഷ് അവാർഡ് ,ആരോഗ്യ കേരള പുരസ്ക്കാരം ,മികച്ച ജൈവഗ്രാമ പഞ്ചായത്ത് ,ശുചിത്യ പദവി പുരസ്ക്കാര .ചടങ്ങിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എൻ മനോജ് സ്വാഗതവും പ്രസിഡൻ്റ് എ വിധുബാല അധ്യക്ഷത വഹിച്ചു. ശുചിത്വ പദവി പ്രഖ്യാപനവും പുരസ്ക്കാരം ഏറ്റുവാങ്ങിയതും മുഖ്യാതിഥിയായി പങ്കെടുത്ത വെള്ളരിക്കുണ്ട് സർക്കിൾ ഇൻസ്പെക്ടർ ശ്രീ പ്രേം സദൻ ,പുരസ്ക്കാരം നൽകിയത് സർക്കാരിന് വേണ്ടി പരപ്പ ബ്ലോക്ക് പഞ്ചായത്ത് ബി ഡി ഒ രാജലക്ഷ്മിയാണ്. .അസിസ്റ്റൻറ് സെക്രട്ടറി ശ്രീമതി ഷീല റിപ്പോ.ർട്ട് അവതരിപ്പിച്ചു വൈസ് പ്രസിഡൻറ് ,വി ബാലകൃഷ്ണൻ ,സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മാരായ ഷൈജമ്മ ബെന്നി ,കെ അനിത ,പി .വി രവി ,കെ ശ്രീധരൻ കുടുംബശ്രീ ചെയർപേഴ്സൺ സെലിൻ ജോസഫ് കില കോർഡിനേറ്റർ ഉഷ രാജു എന്നിവർ സംസാരിച്ചു ,

No comments