Breaking News

ഹെൽമറ്റ് ഇല്ലെങ്കിൽ ഇനി പിഴ മാത്രമല്ല ലൈസൻസും പോകും


ഹെല്‍മെറ്റ് ധരിച്ചില്ലെങ്കില്‍ ഇനി മുതല്‍ പിഴ മാത്രമല്ല ഡ്രൈവിങ് ലൈസന്‍സിനെയും ബാധിക്കും. മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്യുന്നവര്‍ പ്രൊട്ടക്ടീവ് ഹെഡ് ഗിയര്‍ അഥവാ ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ വാഹനം ഓടിച്ചയാളുടെ ലൈസന്‍സ് മൂന്ന് മാസ കാലത്തേയ്ക്ക് അയോഗ്യത കല്‍പ്പിക്കാനാകും. ഇത് കൂടാതെ വാഹനം ഓടിച്ചയാള്‍ മോട്ടോര്‍ വാഹന നിയമത്തിന്റെ സെക്ഷന്‍ 194 ഡി പ്രകാരം 1000 രൂപ പിഴ അടയ്ക്കാനും ബാധ്യസ്ഥനാണ്.

സെക്ഷന്‍ 200 പ്രകാരം സംസ്ഥാനങ്ങള്‍ക്കുള്ള അധികാരം ഉപയോഗിച്ച്‌ പിഴ തുക 500 രൂപയായി കുറച്ചിട്ടുണ്ട്. എന്നാല്‍ മോട്ടോര്‍ വാഹന നിയമത്തിന്റെ 200-ാം വകുപ്പില്‍ (2)-ാം ഉപവകുപ്പിന്റെ രണ്ടാം ക്ലിപ്ത നിബന്ധന പ്രകാരം കോമ്ബൗണ്ടിങ് ഫീ അടച്ചാലും ഡ്രൈവിങ് ലൈസണ്‍സ് അയോഗ്യത കല്‍പ്പിക്കല്‍, ഡ്രൈവര്‍ റിഫ്രഷര്‍ ട്രെയിനിങ്‌ കോഴ്സ്, കമ്മ്യൂണിറ്റി സര്‍വ്വീസ് പൂര്‍ത്തിയാക്കല്‍ എന്നിവയില്‍ നിന്ന് ഡ്രൈവറെ ഒഴിവാക്കുകയില്ല.

No comments