Breaking News

കോവിഡ് ചട്ടം പാലിച്ചുകൊണ്ട് ഉപാധികളോടെ തെയ്യം കെട്ടിയാടാം- കളക്ടര്‍


 

കോവിഡ് ചട്ടം പാലിച്ചുകൊണ്ട് ഉപാധികളോടെ തെയ്യം കെട്ടിയാടാം- കളക്ടര്‍
കോവിഡ് ചട്ടം പാലിച്ചുകൊണ്ട് ഉപാധികളോടെ തെയ്യം ആചാര അനുഷ്ഠാനങ്ങള്‍
നടത്തുന്നതിന് അനുമതി നല്‍കാന്‍ ജില്ലാകളക്ടര്‍ അധ്യക്ഷനായ ജില്ലാതല കോറോണ കോര്‍
കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ചു. പരമാവധി 20 പേരെമാത്രമേ പങ്കെടുപ്പിക്കാവൂ.
ഒരു സ്ഥലത്ത് ഒറ്റ ദിവസം മാത്രമേ പരിപാടി നടത്താന്‍ പാടുള്ളൂ. തെയ്യം കെട്ടിയാടുന്നവര്‍
കോവിഡ് പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. നടത്തിപ്പിന്
ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപനത്തില്‍ നിന്നുള്ള അനുമതി വാങ്ങുകയും വേണം.


നവരാത്രി ആഘോഷത്തിന് അനുമതിയില്ല


കോവിഡ്‌രോഗ വ്യാപനം രൂക്ഷമായിട്ടുള്ളതിനാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ
ഭാഗമായി നിരോധനാജ്ഞ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഒക്ടോബര്‍
17 മുതല്‍ 26 വരെ നടക്കുന്ന നവരാത്രി ആഘോഷത്തിന് അനുമതി നല്‍കാനാവില്ലെന്ന്
യോഗം തീരുമാനിച്ചു.


വീഡിയോ കോണ്‍ഫറന്‍സിങ് വഴി നടത്തിയ യോഗത്തില്‍ ജില്ലാകളക്ടര്‍
ഡോ ഡി സജിത് ബാബു അധ്യക്ഷത വഹിച്ചു. ജില്ലാ പോലീസ് മേധാവി
ഡിശില്പ,സബ്കലക്ടര്‍ ഡി ആര്‍ മേഘശ്രീ,എഡിഎം എന്‍ ദേവീദാസ്,
ഡി എംഒ ഡോ എ വി രാംദാസ്,ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍,
കോറോണ കോര്‍കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

No comments