Breaking News

ആളുകള്‍ കൂട്ടം കൂടുന്ന പൊതു -സ്വകാര്യ ചടങ്ങുകളില്‍ പങ്കെടുക്കില്ല : സർക്കാർ ജീവനക്കാരും അധ്യാപകരുംപ്രതിജ്ഞ ചൊല്ലി


ജില്ലയില്‍ രോഗവ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ അടുത്ത 14 ദിവസം ഒരു പൊതു ചടങ്ങിലും ആളുകള്‍ കൂട്ടം കൂടുന്ന സ്വകാര്യ ചടങ്ങുകളിലും ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ആരോഗ്യ പ്രവർത്തകരും അവരുടെ കുടുംബാംഗങ്ങളും പങ്കെടുക്കില്ലെന്ന് പ്രതിജ്ഞ എടുത്തു. പോലീസ്, ആരോഗ്യ പ്രവർത്തകർ, സർക്കാർ ജീവനക്കാർ എന്നിവരിൽ കോവിഡ് ബാധിതർ വർധിക്കുന്ന സാഹചര്യത്തിൽ ജില്ലാ തല കൊറോണ കോർ കമ്മിറ്റി യോഗ തീരുമാനപ്രകാരമാണിത്. ജില്ലാ കളക്ടർ ഡോ. ഡി.സജിത് ബാബുവാണ് ഇത് നിർദ്ദേശിച്ചത്. കോവിഡ് മാനദണങ്ങൾ പാലിച്ചാണ് കളക്ടറേറ്റിലെ സെക്ഷനുകളിലും വിവിധ ഓഫീസുകളിലും പ്രതിജ്ഞ ചൊല്ലിയത്. കളക്ടറേറ്റിൽ എ ഡി എം എൻ ദേവീദാസ് പ്രതിജ്ഞ ചൊല്ലി കൊടുത്തു. വനം വകുപ്പ് ഡിവിഷണൽ ഓഫീസിൽ ഡി എഫ് ഒ അനൂപ് കുമാറും ജില്ലാ മെഡിക്കൽ ഓഫീസിൽ ആർ സി എച്ച് ഓഫീസർ ഡോ.മുരളീധരനല്ലൂരായയും ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം.മധുസൂദനനും നേതൃത്വം നൽകി.

പ്രതിജ്ഞ

സംസ്ഥാനത്തെ ഉത്തരവാദിത്തമുള്ള ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ കോവിഡ്-19 വ്യാപനം തടയുന്നതിന് എന്നില്‍ നിക്ഷിപ്പമായ ഉത്തരവാദിത്തം കൃത്യമായി നിറവേറ്റുമെന്നും അടുത്ത 14 ദിവസങ്ങളില്‍ ഞാനോ, എന്റെ

കുടുംബാംഗങ്ങളോ, രോഗവ്യാപനം വര്‍ദ്ധിപ്പിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയില്ലെന്നും, ഒഴിവാക്കാവുന്ന വിവാഹം, മരണാനന്തര ചടങ്ങുകള്‍ ഉള്‍പ്പെടെയുള്ള മറ്റ് സാമൂഹിക കൂട്ടായ്മകളിലും നേരിട്ട് പങ്കെടുക്കുകയില്ലെന്നും, സ്വയം പ്രതിരോധിക്കുന്നതിനോടൊപ്പം സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുമെന്നും ഇതിനാല്‍ ദൃഡപ്രതിജ്ഞ ചെയ്യുന്നു.

No comments