കിനാനൂർ കരിന്തളത്ത് ജൽ-ജീവൻ മിഷൻ പദ്ധതി നടപ്പിലാക്കുന്നില്ലെന്ന് ആക്ഷേപം; ബി.ജെ.പി പരപ്പയിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു
പരപ്പ: ജൽ-ജീവൻ മിഷൻ പദ്ധതി കിനാനൂർ കരിന്തളം പഞ്ചായത്തിൽ നടപ്പിലാക്കാത്തതിനെതിരെ ബിജെപി പരപ്പ ബൂത്ത് കമ്മിറ്റി പ്രതിഷേധ സമരം സംഘടിപ്പിച്ചു, രാജ്യത്താകമാനം എല്ലാവരിലേക്കും കുടിവെള്ളം എത്തിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന ജൽ-ജീവൻ മിഷൻ പദ്ധതി കിനാനൂർ കരിന്തളം പഞ്ചായത്തിൽ നടപ്പിലാക്കാതെ ശുദ്ധമായ കുടിവെള്ളം ലഭിക്കുക എന്ന ജനങ്ങളുടെ അവകാശം പഞ്ചായത്ത് അധികൃതർ നിഷേധിക്കുന്നു , മറ്റെല്ലാ പഞ്ചായത്തുകളിലും ജലജീവൻ പദ്ധതി നടപ്പിലാക്കുമ്പോൾ കിനാനൂർ കരിന്തളം പഞ്ചായത്തിൽ മാത്രമാണ് ഈ പദ്ധതി നടപ്പിലാകാത്തത്, പരപ്പയിലെ തുമ്പ, മോലോത്തും കുന്ന്, പന്നിയെറിഞ്ഞികൊല്ലി പോലുള്ള കോളനികളിൽ പല വീടുകളിലും കുടിവെള്ളം ഇതുവരെ എത്തിയിട്ടില്ല, എന്നിട്ടും സമ്പൂർണ്ണ കുടിവെള്ളപദ്ധതി നടപ്പിലാക്കി എന്ന് പറഞ്ഞു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ബി.ജെ.പി ആരോപിക്കുന്നു. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ പോലും ഇല്ലാതാക്കാനുള്ള ശ്രമത്തിനെതിരെ ബിജെപി ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത കർഷകമോർച്ച ജില്ല പ്രസിഡന്റ് വി കുഞ്ഞിക്കണ്ണൻ ബളാൽ പറഞ്ഞു
യുവമോർച്ച മണ്ഡലം പ്രസിഡന്റ് രാഹുൽ എൻ കെ അധ്യക്ഷത വഹിച്ചു, ശശി നമ്പ്യാർ, മധു വട്ടിപ്പുന്ന, പ്രമോദ് വർണ്ണം,ഹരികൃഷ്ണൻ കെ സംസാരിച്ചു, രവി പാലക്കിൽ സ്വാഗതവും മുരളീധരൻ ഇ നന്ദിയും രേഖപ്പെടുത്തി.
No comments