മലയോരത്തെ വിവിധ കേന്ദ്രങ്ങളിൽ മെഡിക്കൽ ക്യാമ്പുമായി വെള്ളരിക്കുണ്ട് പ്രാഥമികാരോഗ്യകേന്ദ്രം
വെള്ളരിക്കുണ്ട്: കോവിഡ് കാലത്ത് ആശുപത്രിയിൽ എത്താൻ കഴിയാത്ത ആളുകൾക്ക് മെഡിക്കൽ സേവനവുമായി വെള്ളരിക്കുണ്ട് പ്രാഥമികാരോഗ്യകേന്ദ്രം. മലയോര മേഖലയിലെ ഉൾപ്രദേശങ്ങൾ കേന്ദ്രീകരിച്ച് ജീവിത ശൈലി രോഗങ്ങൾക്കും മറ്റു രോഗങ്ങൾക്കും കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് ഇത്തരം ക്യാമ്പ് നടത്തി വരുന്നത്. പള്ളത്തുമലത്തട്ടിൽ വച്ച് നടന്ന മെഡിക്കൽ ക്യാമ്പിൽ ഹെൽത്ത് ഇൻസ്പക്ടർ അജിത്.സി ഫിലിപ്പ് സ്വാഗതം പറഞ്ഞു. ഡോ. മനു അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ രാജശ്രീ എസ് എസ് ഉദ്ഘാടനം ചെയ്തു. ജൂനിയർ ഹെൽത്ത് ഇൻസ്പക്ടർ ഹാരീസ് വി.കെ. ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് മേരി എം യു, ഫാർമസിസ്റ്റ് ജേക്കബ് ആശവർക്കർ മിനി, സുലോചന സംസാരിച്ചു. നാഷണൽ ഹെൽത്ത് മിഷനുമായി സഹകരിച്ച് മറ്റ് പ്രദേശങ്ങളിലും ക്യാമ്പുകൾ സംഘടിപ്പിക്കും.
No comments