വാഹന രജിസ്‌ട്രേഷന്‍ പുതുക്കണം
മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ആക്ട് പ്രകാരം കാസര്‍കോട് അസിസ്റ്റന്റ് ലേബര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മുഴുവന്‍ മോട്ടോര്‍ വാഹന സ്ഥാപനങ്ങളുടെയും രജിസ്‌ട്രേഷന്‍ 2021 ലേക്ക് ഒക്ടോബര്‍ 31 നകം പുതുക്കണം. അപേക്ഷ www.lc.kerala.gov.in ലൂടെയാണ് സമര്‍പ്പിക്കേണ്ടത്. സമയപരിധി കഴിഞ്ഞു ലഭിക്കുന്ന അപേക്ഷകളില്‍ 25 ശതമാനം പിഴ ഈടാക്കും. സ്വകാര്യ ആവശ്യത്തിനുള്ളവ ഒഴികെയുള്ള വാഹനങ്ങളില്‍ ഇതുവരെ രജിസ്‌ട്രേഷന്‍ ചെയ്തിട്ടില്ലാത്തവ അസിസ്റ്റന്റ് ലേബര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യണം. നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ 1961 ലെ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ആക്ട് വകുപ്പപ്രകാരം നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് കാസര്‍കോട് അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ എം.ജയകൃഷ്ണ അറിയിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക് 8547655762 , 9605469654
No comments