കൊന്നക്കാട് പാമത്തട്ട് സംരക്ഷണ സമിതിയുടെ ക്വാറിവിരുദ്ധ സത്യാഗ്രഹ സമരം തുടരുകയാണ്.
കൊന്നക്കാട് പാമത്തട്ട് സംരക്ഷണ സമിതിയുടെ ക്വാറിവിരുദ്ധ
സത്യാഗ്രഹ സമരം തുടരുകയാണ്. രണ്ടാം ദിവസ സമരത്തിൽ
പങ്കെടുത്തത് ബളാൽ ഗ്രാമപഞ്ചായത്ത് മുൻ സ്ഥിരം സമിതി
അധ്യക്ഷ മോൻസി ജോയ്, മാലോം സർവീസ് സഹകരണ ബാങ്ക് മുൻ
ഭരണസമിതി അംഗം മോളി തോമസ്, പ്രെസ്റ്റിനാ റോയ് എന്നിവരാണ്.
വരും ദിവസങ്ങളിൽ കോട്ടൻചേരി മല നിരകളുടെ നാശം തടയാൻ
സമരം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് പാമത്തട്ട് സംരക്ഷണ സമിതി
ഭാരവാഹികളായ അനീഷ് കുഞ്ഞിരാമൻ, ഹരിപ്രസാദ് എന്നിവർ അറിയിച്ചു.
സമരത്തിൻ്റെ മൂന്നാംദിനമായ വ്യാഴാഴ്ച സായാഹ്ന സത്യാഗ്രഹം
നയിക്കുന്നത് സമരസമിതി കോഡിനേറ്റർ കെ.കെ അനീഷും
അരുൺ തോമസുമാണ്.
No comments