Breaking News

കോവിഡ് നിയന്ത്രണം; വെള്ളരിക്കുണ്ട് കക്കയം ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾ നേരിട്ട് വിലയിരുത്താനായി സെക്ട്രർ മജിസ്ട്രേറ്റ് എത്തി


വെള്ളരിക്കുണ്ട് കക്കയം ശ്രീ ചാമുണ്ടേശ്വരി (ദുർഗ്ഗാ)ക്ഷേത്രത്തിൽ നവരാത്രി ആഘോഷത്തോടനുബന്ധിച്ചു ഏർപ്പെടുത്തിയ കോവിഡ് നിയന്ത്രണങ്ങൾ വിലയിരുത്തുന്നതിനായി കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്‌ സെക്ട്രർ മജിസ്‌ട്രേറ്റ് ഷിനോജ് ചെറിയാൻ്റെ നേതൃത്വത്തിലുള്ള സംഘം ക്ഷേത്രത്തിലെത്തി. നോഡൽ ഓഫീസർ (വാർഡ് 9)പി.എം ശ്രീധരൻ മാസ്റ്റർ, നോഡൽ ഓഫീസർ (വാർഡ് 10) സുമേഷ് ചന്ദ്ര എന്നിവരും സംഘത്തിലുണ്ടായിരുന്നു.

ക്ഷേത്രം പ്രസിഡന്റ്‌ പി.വി ഭാസ്കരൻ, സെക്രട്ടറി പി.ടി നന്ദകുമാർ, ക്ഷേത്രം മേൽശാന്തി ഗണേഷ് ഭട്ട് എന്നിവർ സന്നിഹിതരായിരുന്നു.

ഭക്തജനങ്ങൾ സർക്കാരിന്റെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ക്ഷേത്ര ദർശനം നടത്തണമെന്ന് ക്ഷേത്ര കമ്മറ്റി അറിയിക്കുന്നു.

No comments