Breaking News

കുഞ്ഞുദേവനയ്ക്ക് ആദ്യക്ഷരം കുറിച്ച് മുഖ്യമന്ത്രി


വിജയദശമി ദിനത്തിൽ ഡ്രൈവറുടെ കൊച്ചുമകൾക്ക് ആദ്യക്ഷരം കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഡ്രൈവർ വസന്തകുമാറിന്റെ കൊച്ചുമകൾ ദേവനയെ ആണ് മുഖ്യമന്ത്രി എഴുത്തിനിരുത്തിയത്. ക്ലിഫ് ഹൗസിൽ തിങ്കളാഴ്ച രാവിലെ ആയിരുന്നു ചടങ്ങുകൾ.

കൊച്ചുമകളെ എഴുത്തിന് ഇരുത്തണമെന്ന് ഒരാഴ്ച മുമ്പ് വസന്തകുമാർ മുഖ്യമന്ത്രിയോട് അഭ്യർഥിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഭാര്യ കമല ഉൾപ്പെടെയുള്ളവർ ചടങ്ങുകളിൽ പങ്കെടുത്തു.

No comments