Breaking News

അഖിലേന്ത്യാ പോസ്റ്റർ രചനാ മത്സരത്തിൽ ഒന്നാംസ്ഥാനം നേടി വെള്ളരിക്കുണ്ടിലെ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനി


 
ഇക്കഴിഞ്ഞ അദ്ധ്യാപക ദിനത്തിൽ സി.ബി.എസ്.ഇ ഐ.എസ്.സി.ഇ സിലബസ്സുകാർക്കായി അഖിലേന്ത്യാ തലത്തിൽ നടത്തിയ പോസ്റ്റർ രചനാ മത്സരത്തിലാണ് വെള്ളരിക്കുണ്ട് സെൻ്റ്. എലിസബത്ത് സ്ക്കൂളിലെ ഏഴാം ക്ലാസ് വിദ്യാത്ഥിനിയും വെള്ളരിക്കുണ്ടിലെ സുനിൽ ഐനിപ്പിള്ളിയുടെ മകളുമായ സ്നിഗ്ദ്ധ സുനിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ജില്ലക്ക് അഭിമാനമായത്.

ടീച്ചേഴ്സ് ഡേയുടെ ഭാഗമായി പാസ് വേഡ് പബ്ലിഷിംഗ് കമ്പനിയാണ് അഖിലേന്ത്യാടിസ്ഥാനത്തിൽ വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചത്. "മൈ ടീച്ചർ മൈ ഹീറോ'' എന്ന വിഷയത്തിൽ മികച്ച പോസ്റ്റർ തയ്യാറാക്കിയാണ് സ്നിഗ്ദ്ധ ഒന്നാം സ്ഥാനം നേടിയത്.

No comments