Breaking News

കടുമേനിയിൽ നിർമാണം പൂർത്തിയായ പൊതു ശ്മശാനം ശാന്തിതീരം ഇന്ന് വൈകിട്ട് നാടിന് സമർപ്പിക്കും


ഈസ്റ്റ് എളേരിയിൽ പൂർത്തിയായത് ജില്ലയിലെ ഏറ്റവും മനോഹരമായ ഹൈടെക് ശ്മശാനം
ഈസ്റ്റ്‌ എളേരി ഗ്രാമപഞ്ചായത് മുൻ പ്രസിഡന്റ്‌ ജോയ് തെരുവപ്പുഴയുടെ കാലത്താണ് കടുമേനിയിൽ പൊതു ശ്മശാനത്തിനായി പ്രവർത്തങ്ങൾ ആരംഭിച്ചത്. ആ വർഷം തന്നെ ശ്മശാനത്തിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ഏകദേശം 35 വർഷങ്ങൾക്ക് ശേഷം ആണ് ശ്മശാനം ഈ രീതിയിൽ പുരോഗതി കൈവരിച്ചിരിക്കുന്നത്.2017-18 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഗ്യാസ് പ്രിമിറ്റോറിയം ഉദ്ഘാഘടനത്തിന് തയ്യാറായിരിക്കുന്നത്.

ഇവിടെ ഉണ്ടായിരുന്ന ഒരേക്കർ സർക്കാർ വക ഭൂമി കാടുപിടിച്ചു ശൂദ്ര ജീവികളുടെ ആവാസ കേന്ദ്രമായി കിടക്കുകയായിരുന്നു. ഇങ്ങനെ ഒരു സ്ഥലമാണ് ഇപ്പോൾ ആധുനിക രീതിയിലുള്ള എല്ലാ വിഭാഗക്കാർക്കും ഉപയോഗപ്രദമാകുന്ന രീതിയിൽ പൊതു ശ്മശാനം പണി പൂർത്തിയായിക്കൊണ്ടിരിക്കുന്നത്. റൈക്കോയുടെ സഹകരണത്തോടെ 85ലക്ഷത്തോളം രൂപ ഇതിന്റെ നിർമാണത്തിനായി മാത്രം ഇതുവരെ ചിലവായതായി പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ജെയിംസ് പന്തമ്മാക്കൽ പറഞ്ഞു.

കെട്ടിടം ത്രീ ഫേസ് കണക്ഷൻ, വാട്ടർ കണക്ഷൻ, ജനറേറ്റർ തുടങ്ങിയവയ്‌ക്കെല്ലാം ഒരു കോടി രൂപ ചെലവഴിച്ചാണ് ഈ ശ്മശാനത്തിന്റെ നിർമ്മാണം അന്തിമ ഘട്ടത്തിലേക്ക് എത്തുന്നത്.

ഇങ്ങോട്ടുള്ള റോഡ് ടാറിങ് നേരത്തെ തന്നെ പൂർത്തിയായി. കാസറഗോഡ് ജില്ലയിലെ തന്നെ ഏറ്റവും മനോഹരമായ ഒരു ഹൈടെക് ശ്മശാനമാണ് നമ്മുടെ കൊച്ചു ഗ്രാമത്തിൽ പൂർത്തിയായിക്കൊണ്ടിരിക്കുന്നത്.ഗ്യാസ് പ്രിമിറ്റോറിയം പ്രവർത്തിപ്പിക്കുന്നതിന് ഒരു ജീവനക്കാരനെയും പ്രത്യേക പരിശീലനം നൽകി നിയമിച്ചിട്ടുണ്ട്.

No comments