Breaking News

ടിപ്പര്‍ മേഖലയിൽ തൊഴിലെടുക്കുന്നവരോട് കാട്ടുന്ന അനീതിക്കെതിരെ ജില്ലയിലെ ടിപ്പർ തൊഴിലാളികളും ഉടമസ്ഥരും സൂചനാ പണിമുടക്ക് നടത്തി


കാസര്‍കോട്: ടിപ്പര്‍ മേഖലയില്‍ ജീവിക്കുന്ന തൊഴിലാളികളെ ആത്മഹത്യയിലേക്ക് തള്ളി വിടുന്ന ഉദ്യോഗസ്ഥരുടെ നരനായാട്ടിനെതിരെയും സര്‍ക്കാര്‍, റവന്യൂ, ജിയോളജി, ആര്‍.ടി.ഒ പോലീസ് ഉദ്യോഗസ്ഥ പീഡനംമൂലം ജീവിതം വഴിമുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ച ടിപ്പര്‍ തൊഴിലാളി ഇര്‍ഷാദിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുമാണ് ടിപ്പർ ഓണേഴ്സ് ആൻ്റ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന തലത്തിൽ പണിമുടക്ക് നടത്തുന്നത്. ഇതിൻ്റെ ഭാഗമായി
കാസര്‍കോട് ജില്ലയിലെ ടിപ്പര്‍ തൊഴിലാളികളും ഉടമസ്ഥരും സൂചനാ പണിമുടക്ക് നടത്തി.

താലൂക്ക് കേന്ദ്രമായ വെള്ളരിക്കുണ്ടിൽ ബസ്റ്റാൻ്റ് കേന്ദ്രീകരിച്ച് ടിപ്പർ തൊഴിലാളികളും ഉടമസ്ഥരും വാഹനങ്ങൾ നിരത്തി വച്ച് സൂചനാ സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു.

No comments