Breaking News

ലക്ഷക്കണക്കിന് ഫോണുകളിൽ വാട്ട്സ്ആപ്പ് പ്രവർത്തനം നിർത്തും



2020 അവസാനത്തോടെ കൂടുതല്‍ ഫോണുകളില്‍ വാട്ട്സ്ആപ്പ് പ്രവര്‍ത്തനം അവസാനിപ്പിക്കും. ആപ്പിളിന്‍റെ ഐഒഎസ് 9 അധിഷ്ഠിത ഫോണുകളിലും, ഗൂഗിളിന്റെ ആൻഡ്രോയിഡ് 4.0.3 അധിഷ്ഠിത ഫോണുകളിലുമാണ് 2021 ജനുവരി 1 മുതൽ വാട്ട്സ്ആപ്പ് പ്രവര്‍ത്തനം നിര്‍ത്തുക. ഇതോടെ നിരവധി ഫോണുകളില്‍ നിന്നും വാട്ട്സ്ആപ്പ് സേവനം അപ്രത്യക്ഷമാകും.

ഐഫോണുകളില്‍ ഐഒഎസ് 9 ന് മുകളിലുള്ള ഐഒഎസ് ഉപയോഗിക്കുന്ന ഫോണുകളില്‍ തുടര്‍ന്നും വാട്ട്സ്ആപ്പ് ലഭ്യമാകും. 2021 മുതൽ വാട്സാപിനെ പിന്തുണയ്‌ക്കുന്നത് നിർത്തുന്ന ഐഫോണുകൾ ഇതാണ്: ഐഫോൺ 4എസ്, ഐഫോണ് 5, ഐഫോൺ 5എസ്, ഐഫോൺ 5സി. ആൻഡ്രോയിഡ് 4.0.3 കിറ്റ്കാറ്റ് പതിപ്പിന് ശേഷം അപ്‌ഡേറ്റുകൾ ലഭിക്കുന്നത് നിർത്തിയ എല്ലാ സ്മാർട് ഫോണുകളിലും 2021 ജനുവരിയോടെ വാട്ട്സ്ആപ്പ് പ്രവര്‍ത്തനം നിര്‍ത്തും.

അതായത് സംസങ് ഗാലക്‌സി എസ് 2, മോടോറോള ആൻഡ്രോയിഡ് റേസർ, എൽജി ഒപ്റ്റിമസ് ബ്ലാക്ക്, എച്ച്‌ടിസി ഡിസയർ എന്നിങ്ങനെയുള്ള ഫോണുകളില്‍ വാട്ട്സ്ആപ്പ് ലഭിക്കില്ല. സെറ്റിങ്ങ്> സിസ്റ്റം> സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ്സ് പോയി സിസ്റ്റം അപ്‌ഡേറ്റുകൾ പരിശോധിച്ച് നിങ്ങളുടെ ഫോണുകള്‍ ഈ പരിധിയില്‍ വരുന്നതാണോ എന്ന് ഉറപ്പുവരുത്താം.

ഈ ഒഎസുകളിൽ പ്രവർത്തിക്കുന്ന ഫോണുകളിൽ നേരത്തെ തന്നെ പുതിയ വാട്ട്സ്ആപ്പ് അക്കൗണ്ട് തുടങ്ങാൻ അനുവദിച്ചിരുന്നില്ല. നിലവിൽ അക്കൗണ്ടുകൾ റീ വെരിഫൈ ചെയ്യാനും സാധിക്കില്ല.

No comments