Breaking News

ഇരിയ സായിഗ്രാമത്തിൽ സൗജന്യ ഡയാലിസീസ് കേന്ദ്രം പ്രവർത്തനം ആരംഭിച്ചു


ഇരിയ: സത്യസായി ഓർഫനേജ് ട്രസ്റ്റ് കേരളയുടെ നേതൃത്വത്തിൽ കൈകോർക്കാം ജനകീക സമിതിയുടെ സഹകരണത്തോടെ വൃക്ക തകരാറിലായ പാവപ്പെട്ട രോഗികൾക്കായി ആരംഭിച്ച സൗജന്യ ഡയാലിസീസ് സെന്ററിന്റെ പ്രവർത്തനം ആരംഭിച്ചു.

ഇരിയ കാട്ടുമാടം സായിഗ്രാമത്തിൽ പ്രവർത്തിക്കുന്ന ഡയാലിസീസ് മെഷിനുകളുടെ സ്വിച്ച് ഓൺ കർമ്മം ജില്ല ജഡ്ജ് പഞ്ചപകേശൻ നിർവ്വഹിച്ചു. കൈകോർക്കാം ജനകീയ സമിതി ചെയർമാൻ കെ.ദാമോദരൻ ആർക്കിടെ ക് അദ്ധ്യക്ഷം വഹിച്ചു.ജനറൽ കൺവീനർ ബാലൻ മാസ്റ്റർ പരപ്പ സ്വാഗത പ്രഭാഷണം നടത്തി. സത്യസായി ട്രസ്റ്റ് ജില്ല സെക്രട്ടറി ഉഷ,ഷാജി ഇരിയ,ഭാസി അട്ടേങ്ങാനം തുടങ്ങിയവർ സംസാരിച്ചു.


വർക്കിംഗ് ചെയർമാൻ പി.എം. അഗസ്റ്റിൻ നന്ദി പ്രകാശിപ്പിച്ചു.ചടങ്ങിൽ വെച്ച് ആദ്യ ഡയാലിസിസിന് വിധേയനാകുന്ന തട്ടുമ്മലിലെ വിജയന് ജില്ല ജഡ്ജ് ടോക്കൺ വിതരണം നടത്തി.

No comments