ജില്ലാ ആശുപത്രി സമരം : സിസ്റ്റർ ജയ ആന്റോ മംഗലത്ത് രാപകൽ ഉപവാസം തുടങ്ങി
കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രി കോവിഡിതര രോഗികൾക്കും തുറന്നു കൊടുക്കണമെന്നും തെക്കിൽ കോവിഡാശുപത്രി പൂർണ്ണ സജ്ജീകരണത്തോടെ പ്രവർത്തിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടും ജനകീയ കർമ്മ സമിതി നടത്തിവരുന്ന അനിശ്ചിതകാല റിലേ നിരാഹാര സമരം രാപകൽ സമരമായി മാറ്റി.
സാമൂഹ പ്രവർത്തക സിസ്റ്റർ ജയ ആന്റോ മംഗലത്ത് ഉപവാസം ആരംഭിച്ചു.
അധികാരികളുടെ ഭാഗത്തു നിന്നുമുണ്ടായ നിഷേധാത്മകമായ നിലപാട് മാറ്റി എത്രയും വേഗം പൊതുജനങ്ങൾക്ക് വിട്ടു കൊടുക്കണമെന്ന് ജനകീയ കർമ്മ സമിതി ആവശ്യപ്പെട്ടു. എൻഡോസൾഫാൻ ദുരിതബാധിതരുടെ അമ്മമാരും കർമ്മസമിതി പ്രവർത്തകരും ജ്വാല തെളിച്ച് സമരം ഉദ്ഘാടനം ചെയ്തു.
യൂസഫ് ഹാജി അദ്ധ്യക്ഷം വഹിച്ചു. മുനീസ അമ്പലത്തറ , കുഞ്ഞിക്കണ്ണൻ കക്കാണത്ത്, ഫൈസൽ ചേരക്കാടത്ത് , പ്രേമചന്ദ്രൻ ചോമ്പാല , സൂര്യ നാരായണ ഭട്ട്, കെ.പി.രാമചന്ദ്രൻ , ചന്ദ്രാവതി പാക്കം, പവിത്രൻ തോയമ്മൽ
എന്നിവർ സംസാരിച്ചു.

No comments