Breaking News

ചപ്പാത്തിക്കും ബിരിയാണിക്കും പുറമെ ജയിലിൽ നിന്ന് ഇനി ഹവായി ചെരുപ്പുകളും




തടവുകാർ നിർമിക്കുന്ന ഫ്രീഡം വാക്ക് ഹവായി ചെരുപ്പുകൾ ഇന്ന് മുതൽ വിപണിയിലെത്തും.

80 രൂപ മാത്രമാണ് ഫ്രീഡം ചപ്പലിന്റെ വില.വിപണിയിൽ നിലവിലുള്ള ചെരുപ്പുകളേക്കാൾ
കുറവാണ് ഫ്രീഡം വാക്ക് ഹവായി ചെരുപ്പുകളുടെ വില എന്നതിനാൽ ചപ്പാത്തിയും ബിരിയാണിയും ഹിറ്റായത് പോലെ ചപ്പലും ഹിറ്റാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഗുണമേന്മയിലും ഉറപ്പ് പറയുന്നുണ്ട് അധികൃതർ.

ചെരുപ്പുകളുടെ വിപണനോദ്ഘാടനം ജയിൽ ഡിജിപി ഋഷിരാജ് സിങ്ങ് നിർവ്വഹിച്ചു.

ഉത്പന്നങ്ങളിൽ നിന്ന് ലഭിക്കുന്ന വരുമാനം മാത്രമല്ല ജയിലിലെ അന്തേവാസികൾക്ക് തൊഴിൽ പരിശീലനം കൂടിയാണ് പദ്ധതിയുടെ ലക്ഷ്യം. ദിവസം 500 ചെരുപ്പുകൾ വരെ നിർമിക്കാൻ കഴിയുന്ന യന്ത്രങ്ങളാണ് തയ്യാറാക്കിയിരിക്കുന്നത്. അഞ്ച് തടവുകാർക്കാണ് ചെരുപ്പ് നിർമാണത്തിന്റെ
ചുമതല. മേൽനോട്ടത്തിന് ജയിൽ അധികൃതരുമുണ്ടാവും.

No comments