Breaking News

എ.ആർ.രാജു സി.പി.ഐ.എം പരപ്പ ലോക്കൽ സെക്രട്ടറി

പരപ്പ: സി പി ഐ എം പരപ്പ ലോക്കൽ സെക്രട്ടറിയായി എ.ആർ.രാജുവിനെ ഐകകണ്ഠേന തെരഞ്ഞെടുത്തു. പി.വി ചന്ദ്രൻ പരപ്പ ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനാലാണ് സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിവായത്. കെ എസ് കെ ടി യു നീലേശ്വരം ഏരിയാ കമ്മിറ്റി അംഗവും പരപ്പ വില്ലേജ് സെക്രട്ടറിയുമാണ്.ലൈബ്രറി കൗൺസിൽ ജില്ലാ കമ്മിറ്റി അംഗമായും പ്രവർത്തിക്കുന്നു. ഡി വൈ എഫ് ഐ മുൻ ജില്ലാ ജോയിന്റ് സെക്രട്ടറിയായും, കേരളാ എൻ ജി ഒ യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. എ. ആർ. രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പാർട്ടി ജില്ലാ കമ്മിറ്റി അംഗം ടി. കെ.രവി,ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ.ലക്ഷ്മണൻ എന്നിവർ പങ്കെടുത്തു. പി. വി. ചന്ദ്രൻ സ്വാഗതം പറഞ്ഞു.

No comments