Breaking News

കുമളി-കൊന്നക്കാട് കെ.എസ്.ആർ.ടി.സി ബസിൽ യാത്രക്കാരെ ആകർഷിക്കാൻ സർപ്രൈസ് ഗിഫ്റ്റുമായി പാസ്സഞ്ചേഴ്‌സ് അസോസിയേഷൻ


ഭീമനടി: കോവിഡ്19 മഹാമാരി  മൂലം 2020 മാർച്ചിന് ശേഷം ഓടാതിരുന്ന കുമളി ഡിപ്പോയുടെ കുമളി- കൊന്നക്കാട് കെ.എസ്.ആർ.ടി.സി സർവീസ് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട്  സൂപ്പർ ഫാസ്റ്റ് ബസ് പുനരാരംഭിച്ചു. ഈ സർവീസിലേക്ക് യാത്രക്കാരെ ആകർഷിക്കാൻ ഒരു സർപ്രൈസ് ഗിഫ്റ്റ് നൽകുവാൻ മലയോര മേഖല പാസ്സഞ്ചേഴ്‌സ് അസോസിയേഷൻ തീരുമാനിച്ചു. ആദ്യമായി ഈ ബസിൽ ഓൺലൈൻ റിസർവേഷൻ ചെയ്ത ആൾക്കാണ്‌ ഇപ്രാവശ്യത്തെ സർപ്രൈസ് ഗിഫ്റ്റ്.

 കാഞ്ഞങ്ങാട് -ബാംഗ്ലൂർ സർവീസിലേക്ക് യാത്രക്കാരെ ആകർഷിക്കുന്നതിനും, സർവീസിന് വരുമാനം വർധിപ്പിക്കുന്നതിനും, യാത്രക്കാർക്കും, ഏറ്റവും കൂടുതൽ ടിക്കറ്റ് ബുക്ക്‌ ചെയ്യുന്ന ട്രാവൽ ഏജന്റിനും മലയോര മേഖല  പാസ്സഞ്ചേഴ്‌സ് അസോസിയേഷൻ കൺവീനർ എം. വി രാജു സമ്മാനപദ്ധതി ആവിഷ്‌കരിക്കുകയും, സർവീസ് വൻ വിജയം നേടിയ സാഹചര്യം ഉൾക്കൊണ്ടു കൊണ്ടാണ് കുമളി- കൊന്നക്കാട്  സർവീസിലും സമ്മാന പദ്ധതിക്ക് തുടക്കം കുറിക്കാൻ  

 പ്രചോദനം ആയത്.മലയോര ജനത നെഞ്ചിലേറ്റിയ   സർവീസിന്റെ വിജയത്തിന് വേണ്ടി ശക്തമായ ഒരു വാട്സ് ആപ്പ് കൂട്ടായ്മയും പ്രവർത്തിക്കുന്നുണ്ട്.

  ഓൺലൈൻ റിസർവേഷൻ ചെയ്യുന്ന യാത്രക്കാരുടെ മൊബൈൽ നമ്പറുകൾ നറുക്കിട്ട് ഭാഗ്യശാലി കളായ യാത്രക്കാരെ തിരഞ്ഞെടുക്കുന്ന പദ്ധതിയടക്കം, വേറിട്ട ശൈലിയിലൂടെ സർപ്രൈസ് ഗിഫ്റ്റുകൾ പല ദിവസങ്ങളിലും യാത്രക്കാർക്ക് ലഭിക്കുന്ന രീതിയിലുള്ള വ്യത്യസ്തമായ സമ്മാനപദ്ധതികൾ മറ്റ് കെ എസ് ആർ ടി സി സർവീസുകളിലും

നടത്താൻ പദ്ധതിയുള്ള തായി  എം. വി. രാജു അറിയിച്ചു.

No comments