Breaking News

കോവിഡ് വ്യാപനം. ബളാൽ പഞ്ചായത്തിൽ കൂടുതൽ നിയന്ത്രണം.


വെള്ളരിക്കുണ്ട് :ബളാൽ ഗ്രാമ പഞ്ചായത്ത് കമല പ്ലാവ് ,കുഴിങ്ങാട്, പയാളം, എന്നിവിടങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കൂടുതൽ നടപടികൾ സ്വീകരിക്കാൻ ബളാൽ പഞ്ചായത്ത് തല യോഗത്തിൽ തീരുമാനമായി . കല്ലംചിറ, കമല പ്ലാവ്, കുഴിങ്ങാട് പ്രദേശങ്ങളിൽ നിലനിൽക്കുന്ന ലോക് ടൗൺ തിങ്കളാഴ്ച രാവിലെ വരെ നീട്ടി.

പയാളം കോളനിയിൽ മൂന്ന് ദിവസത്തേക്ക് ലോക് ഡൗൺ നടത്തുവാൻ തീരുമാനിച്ചു. ഈ പ്രദേശങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾ ഉൾപ്പെടെ ഒരു സ്ഥാപനവും പ്രവർത്തിക്കുന്നതല്ല. കോളനികളിലൂടെ വാഹന ഗതാഗതവും നിരോധിച്ചിട്ടുണ്ട്. ഏഴ് ദിവസത്തേക്ക് ഒരു കോളനിയിൽ നിന്ന് മറ്റൊരു കോളനിയിലേക്കോ ജോലിക്കായി മറ്റ് സ്ഥലങ്ങളിൽ പോകുന്നതിനോ സഞ്ചാരം അനുവദിക്കുന്നതല്ല. ആരോഗ്യ വകുപ്പ് ,പോലീസ്, മാഷ് ടീം പ്രദേശങ്ങളിൽ ക്യാമ്പ് ചെയ്ത് സ്ഥിതിഗതികൾ നിരിക്ഷിക്കുന്നുണ്ട് . 21-11-20ന് ശനിയാഴ്ച രാവിലെ 11 മണിക്ക് ബളാൽ പഞ്ചായത്തിൽ എസ് ടി പ്രമോട്ടർമാരുടെ അടിയന്തിര യോഗം വിളിക്കാനും കോളനിയിൽ ആവശ്യമായ ക്ഷേമ പ്രവർത്തനങ്ങൾ നടത്താനും തീരുമാനിച്ചു.യോഗത്തിൽ പഞ്ചായത്ത് സെക്രട്ടറി റാഷിദ് കെ പി അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഓഫീസർ അജിത് സി ഫിലിപ്പ്, അഗ്രികൾച്ചറൽ ഓഫീസർ അനിൽ സെബാസ്റ്റ്യൻ, ഹെഡ് ക്ലർക്ക് ശ്രീനിവാസൻ സംസാരിച്ചു.

No comments