Breaking News

ചീർക്കയത്തെ കരിങ്കൽ ക്രഷറിനെതിരെ കൂടുതൽ പരാതികളുമായി നാട്ടുകാർ രംഗത്ത്

ചീർക്കയത്തെ സ്വകാര്യ കരിങ്കൽ ക്രഷറിനെതിരെ കൂടുതൽ പരാതികളുമായി നാട്ടുകാർ രംഗത്ത് സമീപവാസികളുടെ വിടുകളിലെ അടിത്തറക്കും ചുമരിലും മേൽക്കൂരയിലും വലിയ തോതിൽ വിള്ളലുകൾ സംഭവിച്ചിട്ടുണ്ട്, ക്രഷറിൻ്റെ ശബ്ദമലനീകരണം മൂലം പലർക്കും കേൾവിക്കുറവ് തലവേദന ശ്വാസംമുട്ട് തുടങ്ങിയ അസുഖങ്ങളും മറ്റുശാരീരികാസ്വസ്ഥകളും അനുഭവപ്പെടുന്നുണ്ടെന്നും നാട്ടുകാർ നൽകിയ പരാതിയിൽ പറയുന്നു. വെള്ളരിക്കുണ്ട്
താലൂക്ക് ഓഫീസിലും പോലീസ് സ്റ്റേഷനിലും നൽകിയ പരാതിയിലാണ് നാട്ടുകാർ തങ്ങളുടെ അതിജീവനത്തിനുള്ള ജീവിത യാഥാർത്ഥ്യങ്ങൾ വെളിപ്പെടുത്തുന്നത്. ക്വാറിയിൽ നിന്നും നിത്യേനയുള്ള വലിയ സ്ഫോടന ശബ്ദം കാരണം സമീപവാസികളായ കുട്ടികളുടെ ഓൺലൈൻ വിദ്യാഭ്യാസം പൂർണ്ണമായും തടസപ്പെട്ടിരിക്കുകയാണെന്നും നാട്ടുകാർ നൽകിയ പരാതിയിൽ വിശദമാക്കുന്നുണ്ട്. ഉത്തരവാദിതപ്പെട്ട അധികാരികൾ സ്ഥലം സന്ദർശിച്ച് ബോധ്യപ്പെട്ട് ഇതിനെതിരെ ഉചിതമായ നടപടി സ്വീകരിക്കാതിരിക്കുകയോ തുടർന്നും ക്രഷർ തുറന്ന് പ്രവർത്തിക്കുകയോ ചെയ്താൽ ഇതിൽ പല വീടുകളും തകർന്നു വീണ് വലിയ ദുരന്തത്തിന് സാധ്യതയുണ്ടെന്നും നാട്ടുകാർ മുന്നറിയിപ്പ് നൽകുന്നു
സ്വന്തം വീടും സ്വത്തും നഷ്ടപ്പെടുന്ന അവസ്ഥ സാധാരണക്കായ പ്രദേശവാസികൾക്ക് സഹിക്കുവാൻ സാധിക്കുന്നതല്ലെന്നും ജനവാസ കേന്ദ്രത്തിലെ ഈ ക്രഷർ അടച്ചു പൂട്ടി ജനങ്ങളുടെ ജീവന് വില കൽപ്പിച്ച് സ്വൈരജീവിതം ഉറപ്പാക്കുവാൻ നിയമപാലകർ വേണ്ട നടപടികൾ സ്വീകരിക്കണം എന്നും നാട്ടുകാർ നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നു 

No comments