Breaking News

പെട്രോളൊഴിച്ച് ദേഹത്ത് തീക്കൊളുത്തിയ ഭർതൃമതി ആശുപത്രിയിൽ മരിച്ചു


പെരിയ: പെട്രോളൊഴിച്ച് ദേഹത്ത് തീക്കൊളുത്തിയ ഭർതൃമതി ആശുപത്രിയിൽ മരിച്ചു. പെരിയകൂടാനത്തെ രജിഷയാണ് (27)ഇന്ന് രാവിലെ മംഗലാപുരം ആശുപത്രിയിൽ മരണപ്പെട്ടത്. ഉദുമമേൽപ്പാലത്തിന് സമീപം താമസിക്കുന്ന പ്രവാസി കനീഷിന്റെ ഭാര്യയായ രജിഷ, കൂടാനത്തെചന്ദ്രന്റെയും രുഗ്മിണിയുടെയും മകളാണ്. ആറ് വയസ്സുകാരി അമയ ഏകമകൾ. രാജേഷ്, ഉണ്ണിമായ എന്നിവർ സഹോദരങ്ങളാണ്.

കഴിഞ്ഞ 15-ന് ഉച്ചയ്ക്ക് 12 മണിയോടെ കൂടാനത്തെ സ്വന്തം വീട്ടിലെ കിടപ്പുമുറിയിലാണ് രജിഷആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ബന്ധുക്കൾആശുപത്രിയിലെത്തിച്ചുവെങ്കിലും ,മരണപ്പെടുകയായിരുന്നു. ഗൾഫിലായിരുന്നഭർത്താവ് കനീഷ് അടുത്തിടെയാണ് നാട്ടിലെത്തിയത്. ആത്മഹത്യ ചെയ്യാനുണ്ടായ കാരണം വ്യക്തമായിട്ടില്ല. ബേക്കൽ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.

No comments