പടന്നയിലെ ലീഗ് കോട്ടയിൽ പൊരുതാൻ ഇടതുപക്ഷ സ്ഥാനാർഥികളായി ഉപ്പയും മകളും
പടന്ന : പഞ്ചായത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ ഇത്തവണ ഇടതുപക്ഷ സ്ഥാനാർഥികളായി ഉപ്പയും മകളും രംഗത്ത്. പടന്ന പഞ്ചായത്തിലെ ലീഗ് സിറ്റിംഗ് വാർഡുകളായ 5,15 എന്നീ വാർഡുകളിലാണ് ഷിഫ കുൽസു അഷ്‌റഫും, മുഹമ്മദ് അഷ്‌റഫും മത്സരിക്കാനിറങ്ങുന്നത്.
മുഹമ്മദ് അഷ്റഫ് കർഷക സംഘം പടന്ന ടൌൺ യൂണിറ്റ് സെക്രെട്ടറിയും, മകൾ ഷിഫ കുൽസു അഷ്റഫ് എസ്.എഫ്.ഐ ചെറുവത്തൂർ ഏരിയ കമ്മിറ്റി അംഗവുമാണ്.
No comments