Breaking News

ഓൾകേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വെള്ളരിക്കുണ്ട് യൂണിറ്റ് സമ്മേളനം ഓൺലൈൻ വഴി സംഘടിപ്പിച്ചു

ഏ.കെ. പി.എ വെള്ളരിക്കുണ്ട് യൂണിറ്റ് സമ്മേളനം കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഓൺലൈൻ വഴിയാണ് സംഘടിപ്പിച്ചത്. വാട്സ്ആപ് ഗ്രൂപ്പിൽ നടത്തിയ സമ്മേളം മേഖലാ പ്രസിഡണ്ട് സണ്ണി മാണിശേരി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജയരാജൻ പികെ അധ്യക്ഷത വഹിച്ചു.  

മേഖലാ പ്രസിഡണ്ട് സുഗുണൻ, സംസ്ഥാന സെക്രട്ടറി പ്രശാന്ത് തൈക്കടപ്പുറം, സംസ്ഥാന കമ്മിറ്റി അംഗം എൻ എ ഭരതൻ, മേഖലാ ട്രഷറർ രമേശൻ, യൂണിറ്റ് ഇൻചാർജ് മഹേഷ് മിഥില, മേഖലാ പിആർഒ വിനായക പ്രസാദ് എന്നിവർ പങ്കെടുത്ത ചടങ്ങിൽ മഹേഷ് പോൾ സ്വാഗതവും വിജേഷ് ബിരിക്കുളം നന്ദിയും അറിയിച്ചു. 2020-21 വർഷത്തെ ഭാരവാഹികളായി മനു വാകമല പ്രസിഡന്റ്, ബെൻ ജോയ് സെക്രട്ടറി, ജിൽസൺ വിജി ട്രഷറർ, ബാബു കൊന്നക്കാട് വൈസ് പ്രസിഡൻറ്, അനീഷ് പരിണയ ജോയിൻ സെക്രട്ടറി എന്നിവരെയും. മേഖലാ കമ്മിറ്റിയിലേക്ക് ജയരാജൻ പി കെ, വിനായക പ്രസാദ് , വിജേഷ് ബിരിക്കുളം എന്നിവരെയും തെരഞ്ഞെടുത്തു.

No comments