വഴിയോര കച്ചവടക്കാരെ അസഭ്യം പറഞ്ഞ ചെറുപുഴ സി.ഐ യെ സ്ഥലംമാറ്റി
കണ്ണൂർ: ചെറുപുഴയിൽ വഴിയോര കച്ചവടക്കാരെ അസഭ്യം പറഞ്ഞ ഐ പി യെ സ്ഥലം മാറ്റി. എം.പി. വിനീഷ് കുമാറിനെയാണ് കെ.എ.പി നാലാം ബറ്റാലിയനിലേക്ക് സ്ഥലംമാറ്റിയത്. വഴിയോര കച്ചവടക്കാരെ തെറിവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിനാണ് ഇയാളെ സ്ഥലംമാറ്റിയത്.
വഴിയോര കച്ചവടക്കാരെ വിനീഷ് കുമാർ അസഭ്യം പറയുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സിനിമാ സ്റ്റൈലിൽ വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാനെത്തിയ ഇൻസ്പെക്ടറും സംഘവും ഇതിനുപിന്നാലെ കച്ചവടക്കാർക്ക് നേരേ തട്ടിക്കയറുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
വാഹനങ്ങളും സാധനങ്ങളും എടുത്തുമാറ്റാമെന്ന് കച്ചവടക്കാർ പറയുന്നതും ഇതിനുപിന്നാലെ ഇൻസ്പെക്ടർ തട്ടിക്കയറുന്നതും അസഭ്യം പറയുന്നതും ദൃശ്യങ്ങളിലുണ്ട്. നവംബർ 21-ാം തീയതി ചെറുപുഴ -ചിറ്റാരിക്കൽ പാലത്തിനോട് ചേർന്ന റോഡിലായിരുന്നു സംഭവം.
No comments