Breaking News

ചിറ്റാരിക്കാൽ ഉപജില്ലാ പൊതുവിദ്യാഭ്യാസ ഓഫീസിലേക്ക് കെ.പി.എസ്.ടി.എ പ്രവർത്തകർ കമ്പ്യൂട്ടർ നൽകി


ചിറ്റാരിക്കാൽ :കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ചിറ്റാരിക്കാൽ ഉപജില്ല കമ്മറ്റി ചിറ്റാരിക്കാൽ എ ഇ ഒ ഓഫീസിലേക്ക് കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും നൽകി. ഉപജില്ല പ്രസിഡണ്ട് റോയി കെ ടി യിൽ നിന്ന് എ ഇ ഒ വിനോദ് കുമാർ കെ കമ്പ്യൂട്ടർ ഏറ്റുവാങ്ങി. കെ പി എസ് ടി എ സംസ്ഥാന കമ്മറ്റി  അംഗം അലോഷ്യസ് ജോർജ് , 

ജില്ലാ ട്രഷറർ പി.ജെ ജോസഫ് , സംസ്ഥാന ഉപസമിതി കൺവീനർ കെ.സി സെബാസ്റ്റ്യൻ, ജില്ലാ വൈസ് പ്രസിഡൻ്റ് സി.എം വർഗ്ഗീസ് ,പി.എ സെബാസ്റ്റ്യൻ, എച്ച് എം ഫോറം കൺവീനർ രാജു മാത്യു,  ബിജു അഗസ്റ്റ്യൻ, ബാലചന്ദ്രൻ പി.കെ, ജോസ് ടി.എസ്  , പ്രസാദ് കെ, സോജിൻ ജോർജ് , സജിമോൻ സി എസ് , ജിബി സെബാസ്റ്റ്യൻ, ജിൻസി മാത്യു, എന്നിവർ സംബന്ധിച്ചു

No comments