Breaking News

കാസർകോട് മോട്ടോർവാഹനവകുപ്പ് എൻഫോഴ്സ്മെൻ്റിൻ്റെ സമയോചിതമായ ഇടപെടൽ; മോഷണം പോയ വാഹനം ഉടമസ്ഥന് തിരിച്ചുകിട്ടി


കാസർഗോഡ് : മോട്ടോർ വാഹന വകുപ്പ് ആർ.ടി.ഒ എൻഫോഴ്സ്മെൻ്റിൻ്റെ നേതൃത്വത്തിൽ രാത്രികാല വാഹനപരിശോധനയിൽ  പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത്  കുറച്ചു ദിവസങ്ങളായി ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ KL 59 U 9959 വാഹനത്തിൻറെ രേഖകൾ പരിശോധിച്ചതിൽ നിന്നും  വാഹനത്തിൻറെ ഉടമയെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ഈ വാഹനം  പയ്യന്നൂരിൽ നിന്നും രണ്ട് മാസങ്ങൾക്ക് മുൻപ് കളവുപോയി പോലീസ് സ്റ്റേഷനിൽ  കേസ് രജിസ്റ്റർ ചെയ്തത് ആണെന്ന് മനസ്സിലായി. തുടർന്ന് പയ്യന്നൂർ പോലീസ് സ്റ്റേഷനിലെ എസ് ഐ മനോഹരനുമായി ബന്ധപ്പെട്ട് തുടർ നടപടികൾ സ്വീകരിച്ച് വാഹനം ഉടമസ്ഥൻ്റെ സാനിധ്യത്തിൽ പോലിസിന് കെമാറി. കാസറഗോസ് ആർ ടി ഒ എൻഫോഴ്സ്മെൻറ് വിഭാഗം എം.വി.ഐ മാരായ കൃഷ്ണകുമാർ ,നിസാർ ,എ എം.വി.മാരായ ജയരാജ് തിലക് , അരുൺ രാജ്, സുധിഷ് എം എന്നിവർ വാഹന പരിശോധയ്ക്ക് നേതൃത്വം നൽകി.

എല്ലാ വാഹന ഉടമകളും അവരവരുടെ മൊബൈൽ നമ്പർ നിർബന്ധമായും സോഫ്റ്റ്‌വെയറിൽ അപ്ഡേറ്റ് ചെയ്യുന്നതുമൂലം ഇതുപോലുള്ള സാഹചര്യങ്ങളിൽ ഉടമസ്ഥനുമായി ബന്ധപ്പെടാനും നിജസ്ഥിതി     മനസിലാക്കാനും സാധ്യമാകുമെന്ന് ' എൻഫോഴ്സ്മെൻറ് ആർ .ടി.ഒ. ജേഴ്സൺ ടി.എം അറിയിച്ചു.

No comments